പ്രിയവാര്യറെയും കടത്തിവെട്ടി സോഷ്യല്‍മീഡിയയില്‍ പുത്തന്‍ താരോദയം- VIDEO

ഡബ്‌സ്മാഷുകള്‍ ഏവര്‍ക്കും വലിയ പ്രിയമാണ്. സോഷ്യല്‍ മീഡിയയില്‍ ഡബ്‌സ്മാഷുകള്‍ക്ക് വലിയ ഡിമാന്‍റാണുള്ളത്. ഇപ്പോഴിതാ കലക്കനൊരു ഡബ്‌സ്മാഷിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയാണ്  കാര്യസ്ഥനെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാര്‍. ‘കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ’ എന്ന മില്‍ക്ക് ബിസ്‌കറ്റിന്‍റെ പരസ്യമാണ് മഹിമ ഡബ്‌സ്മാഷിനായി തെരഞ്ഞെടുത്തത്. മഹിമ ചെയ്തുകഴിഞ്ഞതോടെ സംഭവം വീണ്ടും ഹിറ്റായി. ഇപ്പോള്‍ നിരവധിപേരാണ് കുടിക്കമാട്ടേനുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും മഹിമയുടെ ഡബ്‌സ്മാഷാണ് ഏവര്‍ക്കും ഇഷ്ടമാകുന്നത്. 12 സെക്കന്‍ഡുകള്‍ മാത്രമുള്ള ഡബ്‌സ്മാഷ് താരത്തിന് പുതുജീവനാകുകയാണ്. കണ്ണിറുക്കിയും കാഞ്ചിവലിച്ചും തരംഗമായ പ്രിയവാര്യറെയും പിന്നിലാക്കി […]

തുമ്മുന്നതിനിടെ ശ്വാസകോശത്തില്‍ പോയ മൂക്കുത്തി എന്‍ഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

കൊച്ചി: തുമ്മുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ മൂക്കുത്തി പുറത്തെടുത്തു. പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ ശ്വാസകോശത്തില്‍നിന്ന് എന്‍ഡോസ്കോപ്പി വഴിയാണ് മൂക്കുത്തി പുറത്തെടുത്തത്. അമൃത ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ഇന്‍റര്‍വെന്‍ഷണല്‍ പള്‍മോണളജിസ്റ്റ് ഡോ. ടിങ്കു ജോസഫാണ് രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ മൂക്കുത്തി പുറത്തെടുത്തത്. ശ്വാസകോശത്തിന്‍റെ അടിഭാഗത്ത് അകപ്പെടുന്ന വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യുകയാണ് പതിവ്. എന്‍ഡോസ്കോപ്പി വഴി തന്നെ മുക്കൂത്തി പുറത്തെടുത്തതോടെ ചെലവേറിയ ശസ്ത്രക്രിയയും തുടര്‍ന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ഒഴിവായതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തുമ്മുന്നതിനിടെ അബദ്ധത്തില്‍ മൂക്കുത്തി അകത്തുപോകുകയായിരുന്നു. […]

നാവില്‍ കൊതിയൂറും പയ്യോളി ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ..

നമ്മള്‍ ചിക്കന്‍ ഫ്രൈ പല വിധത്തില്‍ പല രുചിയില്‍ ഉണ്ടാക്കി പരീക്ഷിക്കുന്നവര്‍ ആയിരിക്കും .എന്നാല്‍ ഒരിക്കല്‍ പരീക്ഷിച്ചാല്‍ പിന്നെയും പിന്നെയും ഉണ്ടാക്കാന്‍ തോന്നുന്ന ഒരു ചിക്കന്‍ ഫ്രൈ ഏതു എന്ന് ചോദിച്ചാല്‍ അതിനു ഒരു ഒറ്റ ഉത്തരമേ ഉണ്ടാകുക ഉള്ളു .ആ ഉത്തരം പയ്യോളി ചിക്കന്‍ ഫ്രൈ എന്ന് ആകും . എന്നാല്‍ ഒട്ടും സമയം കളയണ്ട താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വളരെ വിശദമായിത്തന്നെ ഇത് എങ്ങനെ ആണ് തയാറാക്കുക എന്നും ഇത് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും […]

സ്​ട്രീറ്റ്​ വ്യൂവിന് ​കേന്ദ്രസര്‍ക്കാര്‍​ അനുമതിയില്ല

ന്യൂഡല്‍ഹി: 360 ഡിഗ്രി പനോരമിക്​ വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്‍റെ​  പുതിയ പദ്ധതിക്ക്​ കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. പദ്ധതിക്ക്​ അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍​ ലോക്​സഭ​യെ അറിയിച്ചു. 2015ലാണ്​ പദ്ധതിക്ക്​ അനുമതി ഗൂഗിള്‍കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്​. എന്നാല്‍ പുതിയ സംവിധാനത്തിന്​ അനുമതി നല്‍കാനാവില്ലെന്ന്​ കേന്ദ്രമന്ത്രി ഹന്‍സരാജ്​ ഗംഗാരം അഹിര്‍ ഗൂഗ്​ളിനെ അറിയിക്കുകയായിരുന്നു. 360 ഡിഗ്രി പനോരമിക്​ വ്യൂവില്‍ നഗരങ്ങളിലെ തെരുവകളുള്‍പ്പടെ കാണുന്നതിനുള്ള സംവിധാനമാണ്​ സ്​ട്രീറ്റ്​ വ്യൂ ആപില്‍ ഗൂഗ്​ള്‍ ഒരുക്കുന്നത്​. 3ഡി ചിത്രങ്ങള്‍ […]

ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പേ മരിച്ച നിലയില്‍

ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പേ മരിച്ച നിലയില്‍.  26 വയസായിരുന്നു. ഞായറാഴ്ചയാണ് നടനെ മരിച്ച നിലയില്‍ മുംബൈയിലെ വസതിയില്‍ കാണ്ടെത്തിയത്. അമ്മയാണ് നടന്‍ മരിച്ച വിവരം സ്ഥിരീകരിക്കുന്നത്. മരണകാരണം വ്യക്തമല്ല. സഹതാരങ്ങളാണ് കരണിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടത്. നടന്‍റെ വിയോഗം സീരിയല്‍ ലോകത്തിന് കടുത്ത ഞെട്ടലായിട്ടുണ്ട്. ദില്‍ മില്‍ ഗയെ എന്ന പരമ്പരയിലെ  കരണിന്‍റെ ജിഗ്നേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

‘ഇന്നെനിക്കെന്‍റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം’; വൈറലായി ഈ അച്ഛന്‍റെയും മകളുടെയും ഫേസ്ബുക് പോസ്റ്റ്

തിരുവന്തപുരം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെ തന്നെയാണ് കേട്ടത്. കാരണം നമ്മുടെ മനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ആ വാര്‍ത്തയ്ക്കു ശേഷം വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഒരു അച്ഛനും മകളും. അച്ഛാ…….ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം അച്ഛന്റ കുഞ്ഞുടൊട്ടൊ ആയി ആ നെഞ്ചിൽ കിടന്ന് കരയണം… Posted by Manju Tk on Saturday, March […]

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി: കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സീറ്റിന് അനുസരിച്ചുള്ള ആളുകളെ മാത്രമേ കയറ്റാന്‍ അനുവദിക്കുകയുള്ളു. ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന കോടതിയെ സമീപിച്ചത്. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക എന്ന ഹര്‍ജിക്കാരുടെ […]

കേരളത്തില്‍ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കും

തിരുവനനതപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെതാണ് തീരുമാനം. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്‍റെ കടന്നുകയറ്റം മുതലായ കാര്യങ്ങള്‍ കണക്കിലെടുത്താണ് 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ഈ ജില്ലകളില്‍ മഴയുടെ അളവില്‍ […]

ഭൂഗോളം തിരിയുംതോറും ഏറുന്ന ഈണങ്ങൾ; ആസ്വദിക്കാം ഇനി റേഡിയോ ഗാർഡനിലൂടെ- VIDEO 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അജ്ഞാതവും, ഒപ്പം സുന്ദരവുമായ സംഗീതം കേള്‍ക്കാനും അവരുടെ ഭാഷ അറിയാനും താല്‍പര്യമുണ്ടോ..? നടക്കാത്ത കാര്യമെന്ന് കരുതിയവര്‍ അറിയുക അത് സത്യമാണ്. ഭൂഗോളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7,877 റേഡിയോ സ്റ്റേഷനുകള്‍ നിങ്ങള്‍ക്ക് ഒരു ക്ലിക്കില്‍ ആസ്വദിക്കാം. ആംസ്റ്റര്‍ഡാമിലെ സ്റ്റുഡിയോ പാച്ച്കീയാണ് റേഡിയോ ഗാര്‍ഡന്‍, എന്ന റേഡിയോ പൂന്തോട്ടത്തിന് പിന്നില്‍‍.  http://radio.garden/ എന്നലിങ്ക് തുറക്കുമ്പോള്‍ തിരിയുന്ന ഭൂഗോളം കാണാം. അതിൽ തൊടുമ്പോൾ നിറയെ പച്ച കുത്തുകളുള്ള ഭൂമി സൂം ചെയ്യപ്പെടും. ഓരോ പച്ച കുത്തും ഓരോ എഫ് എം […]

പ്രഭാതത്തിലെ സെക്‌സും ഗുണങ്ങളും

  രാവിലെ തന്നെയുള്ള സെക്‌സ് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നാണ്. എന്നാല്‍ ആരോഗ്യകരമായ സെക്‌സിന് പ്രത്യേക സമയമൊ കാലമോ ഒന്നുമില്ല എന്ന വാസ്തവം മനസ്സിലാക്കാതെ പോകരുത്. വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല, ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളും ലൈംഗികബന്ധത്തിലൂടെ ലഭിക്കാറുണ്ട്. പ്രഭാതത്തില്‍ സെക്‌സ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്.ഇത് കൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.എന്നാല്‍ രാവിലത്തെ […]