നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ ദിലീപ് നായകന്‍

‘അമര്‍ അക്ബര്‍ ആന്‍റണി’ക്കും ‘കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിര്‍ഷാ വീണ്ടും സംവിധായകനാകാന്‍ പോവുകയാണ്. ‘കേശു ഈ വീടിന്‍റെ നായകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ജനപ്രിയ നടന്‍ ദിലീപ് ആണ്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ‘അമര്‍ അക്ബര്‍ ആന്‍റണി’ എന്ന നാദിര്‍ഷയുടെ ആദ്യ ചിത്രത്തില്‍ പൃഥിരാജും ജയസൂര്യയും ഇന്ദ്രജിത്തുമായിരുന്നു നടന്മാര്‍. രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനി’ല്‍ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആയിരുന്നു. 2018 ഏപ്രില്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചനകള്‍. ചിത്രത്തിന്‍റെ തിരക്കഥ സജി […]

ഇന്ദ്രജിത്ത് നായകനാകുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘നരഗസൂര’ന്‍റെ ടീസര്‍ പുറത്ത്

ധ്രുവങ്കള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ കാര്‍ത്തിക് നരേന്‍ എന്ന യുവ സംവിധായകന്‍ തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളം പ്രേക്ഷകരുടെ ഹൃദയത്തിലുമാണ് ഇടം നേടിയത്. ഇപ്പോഴിതാ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘നരഗസൂരന്‍’ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്താന്‍ പോവുകയാണ്. ചിത്രത്തിന്‍റെ ടീസര്‍  പുറത്തുവിട്ടു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ ലക്ഷ്മണന്‍ എന്ന പൊലീസിനെ അവതരിപ്പിക്കുന്നത് മലയാളി താരം ഇന്ദ്രജിത്ത് ആണ്. അരവിന്ദ് സാമി, സുന്ദീപ് കിഷന്‍, ശ്രിയ ശരണ്‍, ആത്മിക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. […]

കാറിടിച്ചു തെറിപ്പിക്കാന്‍ പോയ പെണ്‍കുട്ടിയെ വാരിയെടുത്ത് റോഡിന്‍റെ മറുവശത്ത് എത്തിച്ചു; സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട അദൃശ്യ രക്ഷകനാര്?-VIDEO

നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും എപ്പോഴും പുറംലോകത്തെ അറിയിക്കുന്നത് സിസിടിവി ദൃശ്യങ്ങളാണ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ മിക്കപ്പോഴും ഒരുപാട് ദുരൂഹതകള്‍ ജനിപ്പിക്കാറുണ്ട്. ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ കണ്ണുമിഴിച്ചു നോക്കി നില്‍ക്കേണ്ടി വരാറുണ്ട്. അത്തരത്തിലൊരു  വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വീഡിയോ കണ്ടുകഴിഞ്ഞാല്‍ അത് മനുഷ്യനാണോ അതോ വല്ല അദൃശ്യ ശക്തിയാണോ എന്ന് സംശയിച്ചുപോകും. ഒരു പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഒരേ സമയം മുന്നിലും പുറകിലുമായി രണ്ട് കാറുകള്‍ ഒരു വശത്തു നിന്നും […]

കലാഭവന്‍ അബി അന്തരിച്ചു; മലയാളത്തിന് നഷ്ടമായത് മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ

കൊച്ചി:  പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ അബി അന്തരിച്ചു.  56 വയസായിരുന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. യുവനടന്‍ ഷൈന്‍ നിഗം മകനാണ്. രക്ത​ത്തി​ല്‍ പ്ലേ​റ്റ്ല​റ്റു​ക​ള്‍ കു​റ​യു​ന്ന രോ​ഗ​ത്തി​ന് അബി  ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്ന് രാവിലെയാണ്    അദ്ദേഹത്തെ  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. […]

ജോലിയിലെ ‘ആത്മാര്‍ത്ഥത’ ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ തകര്‍ത്തു- VIDEO

ചെറിയ അബദ്ധങ്ങളെങ്കിലും സംഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മ മൂലമാണ് പല അബദ്ധങ്ങളും സംഭവിക്കുക. അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുന്നത് ചൈനയിലെ ഒരു ഹോട്ടലിലാണ്.  ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാനായി ഹോട്ടലിലേക്ക് പാഞ്ഞുകയറിയ ഡെലിവറിബോയ് തന്‍റെ  വേഗതയില്‍ തകര്‍ത്തത് ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ ആയിരുന്നു. വീഡിയോ കാണാം: പക്ഷെ എങ്ങിനെയാണ് അത്തരമൊരു സംഭവം നടന്നതെന്ന് ഇപ്പോഴും യുവാവിന് മനസിലായില്ല.  എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. ഓടി വന്നത് വളരെ വേഗത്തിലായിരുന്നതിനാല്‍ ചില്ല് തകര്‍ന്ന് തരിപ്പണമായി. […]

ഷാജി പാപ്പന്‍ വീണ്ടും; ‘ആട് 2’ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആട് 2’. 2015 ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആദ്യഭാഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ഫ്രൈഡേ ഫിലിംസ് തന്നെയാണ് ഇത്തവണയും ചിത്രം  നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്‍റെ  എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ടാകും. തിയേറ്ററില്‍ വേണ്ടത്ര പ്രതികരണം ഉണ്ടാക്കാന്‍ കഴിയാതെ പോയ ഒന്നാം ഭാഗം  സോഷ്യല്‍ മീഡിയ വഴി മികച്ച അഭിപ്രായം […]

ടൊവിനോ നായകനാകുന്ന ‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.  ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ , അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  ആഷിക് അബു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. അമല്‍ നീരജദ് പ്രൊഡക്ഷനും  […]

ഐ. എഫ്‌. എഫ്‌. ഐയില്‍ പാര്‍വതി മികച്ച നടി

പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള നടി പാര്‍വതി മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഒഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു മലയാളി ഐ.എഫ്‌.എഫ്‌.ഐയില്‍ അവാര്‍ഡ് നേടുന്നത്.

എസ് ദുര്‍ഗയ്ക്ക് വീണ്ടും പരീക്ഷണം; ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ എന്ന ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. പേര് സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനിടെയാണ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് നടപടി സ്വീകരിച്ചത്. പുതിയ ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് സംവിധായകന് കൈമാറി. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇനി എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാനാവില്ല. മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും പ്രദര്‍ശനം പാടില്ല എന്ന് നിര്‍ദ്ദേശിച്ചതിനാലാണിത്. നേരത്തേ സെക്സി ദുര്‍ഗ എന്ന് പേരിട്ട ചിത്രമാണ് പിന്നീട് സെന്‍സര്‍ബോര്‍ഡ് എസ് ദുര്‍ഗയാക്കിയത്. പിന്നീട് ഗോവ ചലച്ചിത്രോത്സവത്തില്‍ തെരഞ്ഞെടുത്ത […]

കസ്തൂരിമാനിലെ സാജന്‍ ജോസഫ് വീണ്ടും വരുന്നു; ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സിന്‍റെ’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സിന്‍റെ’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, ജോയ് മാത്യു, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2003ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നയാണ് ഈ ചിത്രത്തിലും ചാക്കോച്ചന്‍ എത്തുന്നത്. മുമ്പ് വെള്ളിത്തിരയിലെത്തിയ ചില കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. […]