നാദിര്‍ഷയ്ക്ക്‌ രക്തസമ്മര്‍ദ്ദം;ചോദ്യം ചെയ്യല്‍ വൈകുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍    നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് വൈകുന്നു. ചോദ്യം ചെയ്യലിന് മുന്‍പായി  കടുത്ത രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെ  തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ വൈകുന്നത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആലുവ പോലീസ് ക്ലബിലെത്തി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ  നിര്‍ദേശപ്രകാരം  നാദിര്‍ഷയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്. ഇതിനു  പിന്നാലെ നാദിര്‍ഷയ്ക്ക് അവശത അനുഭവപ്പെടുകയായിരുന്നു.   ഇനി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച […]

രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല

കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന്  ഹൈക്കോടതി. ചിത്രത്തിന്‍റെ  റിലീസിനോട് അനുബന്ധിച്ച്‌ തീയറ്ററുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിനിമാ റിലീസിന് പോലീസ് സംരക്ഷഷണം ഏര്‍പ്പെടുത്താന്‍    കഴിയില്ലെന്ന  നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. ദിലീപിന്‍റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരുന്നു. ദിലീപിന്‍റെ   ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്‍റെ […]

ഉസ്താദ് ഹോട്ടല്‍ കന്നടത്തിലേക്ക്…. ട്രോളുമായി മലയാളികള്‍

      മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് പതിവാണ്. പല റീമേക്കുകളും മലയാളത്തിലെന്ന പോലെ സൂപ്പര്‍ ഹിറ്റായി മാറാറുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് എടുത്ത് ദുരന്തമായി മാറിയ ചിത്രങ്ങളും ഉണ്ട്.   പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയ്ക്ക് പിന്നാലെ ഉസ്താദ് ഹോട്ടലിലാണ് ഇക്കുറി നറുക്ക്. ഉസ്താദ് ഹോട്ടല്‍ കന്നടത്തിലേക്ക് എത്തുമ്പോള്‍  ഗൗദ്രു ഹോട്ടലായി മാറുന്നു. ദുല്‍ഖര്‍ ചെയ്ത ഫൈസി എന്ന കഥാപാത്രമായി പുതുമുഖം രചന്‍ ചന്ദ്രയും […]

ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ല. രണ്ട് ദിവസത്തിനകം  ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ  അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള  പറഞ്ഞു. തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ  അടിസ്ഥാനത്തില്‍ നാദിര്‍ഷാ നാളെ രാവിലെ പത്ത് മണിക്ക്  മുന്‍പ്  ആലുവ പൊലീസ് ക്ലബില്‍    ഹാജരാകുമെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്   18  ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. […]

നടി ആക്രമിക്കപ്പെട്ട കേസ് പോലീസിനും പ്രോസിക്യുഷനും ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

കൊച്ചി : നടിയെ തട്ടികൊണ്ടുപോയി  ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യുഷനും കടുത്ത വിമര്‍ശനവുമായി  ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയുടെ   മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. അന്വേഷണം നീണ്ടു പോകുകയാണെന്നും പ്രതികളെ നിരന്തരം ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും   കോടതി ചോദിച്ചു. നാദിര്‍ഷയുടെ  മുന്‍‌കൂര്‍  ജാമ്യാപേക്ഷ  ഈ മാസം 1 8 ലേക്ക് മാറ്റിയ ഹൈക്കോടതി വിശദമായ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 1 0 നു ഹാജരാവാന്‍ നാദിര്‍ഷയോടു  ആവശ്യപ്പെട്ടു. കേസ് അന്വേഷണം സിനിമ കഥ […]

ചിന്തകളിലൂടെ നുണയാന്‍ ജയറാമിന്‍റെ ”ആകാശ മിട്ടായി”

വര്‍ണ ചിത്ര ബിഗ്‌ സ്ക്രീനിന്‍റെ ബാനറില്‍ സുബൈര്‍ നിര്‍മിക്കുന്ന  ചിത്രമാണ് ആകാശമിട്ടായി. വളരെയധികം സാമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ്  ചിത്രം കൈകാര്യം ചെയ്യുന്നത്. മക്കളെ എങ്ങനെ വളര്‍ത്തണമെന്നും   അവരോടു  മാതാപിതാക്കൾ സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം എന്നുമുള്ള മൂന്നു വ്യത്യസ്ത കാഴ്ചപ്പാടുകളെ വിലയിരുത്തുകയാണ് ചിത്രം ചെയ്യുന്നത്.അതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് ഇന്നു നിറഞ്ഞു നിൽക്കുന്ന കച്ചവടവല്‍ക്കരണം വിദ്യാർത്ഥികളുടെ മാനസികനിലയെയും ജീവിതത്തെ തന്നെയും എങ്ങനെ ബാധിക്കുന്നു എന്നും കൂടി ചർച്ച ചെയ്യുന്നുണ്ട്. തമിഴ് ചലച്ചിത്ര രംഗത്തെ നടനും സംവിധായകനുമായ സമുദ്രക്കനിയോടൊപ്പം എം.പത്മകുമാറും […]

രാമലീല 28 നു  തീയറ്ററുകളില്‍ എത്തും

കൊച്ചി; ദിലീപ് നായകനായി എത്തുന്ന രാമലീല  ഈ മാസം 28 നു  തീയറ്ററുകളില്‍ എത്തും.  ഓണം റിലീസ് ചിത്രങ്ങള്‍ എല്ലാം തന്നെ ശരാശരിയില്‍ ഒതുങ്ങി എന്നതിനാല്‍ രാമലീലയ്ക് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം കിട്ടുമെന്ന പ്രതീക്ഷ  അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്‍റെ   വേഷത്തിലാണ് ദിലീപ് […]

ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍  ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും.പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക. ദിലീപിന്‍റെ  മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്.ഒക്ടോബര്‍ 16 നാണ് ദിലീപിന്‍റെ  അറസ്റ്റിന് 90 ദിവസം പൂര്‍ത്തിയാവുന്നത്.ആ കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ സ്വാഭാവിക ജാമ്യത്തിനുള്ള ശ്രമം തടയാനാണ് പോലീസിന്‍റെ  ശ്രമം.  നേരത്തെ ദിലീപിന്‍റെ  ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചില്‍ തന്നെയാവും പുതിയ ജാമ്യഹര്‍ജിയും പരിഗണനയ്ക്ക് വരിക. […]

നാദിര്‍ഷാ തനിക്ക് പണം നല്‍കിയെന്ന നിലപാടില്‍ ഉറച്ചു പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  താന്‍   നാദിര്‍ഷായില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി വെളിപ്പെടുത്തിയത്. ദിലീപ് പറഞ്ഞിട്ടാണെന്നും സുനി പൊലീസിന് മൊഴി നല്‍കി. നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്‍റെ  മാനേജരില്‍ നിന്ന് പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഋത്വിക് […]

പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ‘മൈ സ്റ്റോറി’യുടെ മോഷന്‍  പോസ്റ്റർ പുറത്തിറങ്ങി

നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രം ‘മൈസ്റ്റോറി’ യുടെ മോഷൻ പോസ്റ്റർ എത്തി. ഷാന്‍ റഹ്മാന്‍റെ  സംഗീതത്തില്‍ പൃഥ്വിരാജും പാർവതിയും നില്‍ക്കുന്ന മനോഹര ചിത്രം ഉള്‍പ്പെടുന്നതാണ് പോസ്റര്‍. എന്ന് നിന്‍റെ  മൊയ്‌തീൻ എന്ന ബ്ലോക്സ്‌ ഓഫീസ് ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് – പാര്‍വതി ജോടികള്‍ ഒന്നിക്കുന്ന മൈസ്റ്റോറിയുടെ വാർത്തകൾ വന്നത് മുതൽ ആരാധകർ ഏറെ കാത്തിരിപ്പിലാണ്. എന്ന് നിന്‍റെ മൊയ്‌തീൻ പോലെ തന്നെ റൊമാന്റിക്‌ ലൗ സ്റ്റോറി ആയിരിക്കും മൈ സ്റ്റോറി എന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന […]