ദിലീപിനെതിരെ കുറ്റപത്രം ഒക്ടോബര്‍ 8 ന് സമര്‍പ്പിക്കും.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കുറ്റപത്രം ഒക്ടോബര്‍ 8 ന് സമര്‍പ്പിക്കും. ഗൂഡാലോചന, കൂട്ടബലാത്സംഗം എന്നിവ ഉള്‍പ്പെടെ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന തരത്തിലുള്ള കുറ്റമാണ് ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ  നീക്കം. പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസ് നിലപാട്. കേസില്‍ ഇതുവരെ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പോലീസിനെ വലയ്ക്കുന്നത്. കേസില്‍ ദിലീപിന്‍റെ  സുഹൃത്ത് നാദിര്‍ഷ, ഭാര്യ കാവ്യാ മാധവന്‍ എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ […]

സ്റ്റൈല്‍ മന്നന്‍റെ ‘ബാഷ’ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

”നാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍……..” ഈ പാട്ട് കേള്‍ക്കാത്ത സിനിമാ പ്രേമികള്‍ കുറവായിരിക്കും. ആരാധകരെ ഒന്നാകെ പിടിച്ചുകുലുക്കിയ  തമിഴ് മന്നന്‍  രജനികാന്തിന്‍റെ  സൂപ്പര്‍ ഹിറ്റ് സിനിമ ബാഷ ഇന്നും ആളുകള്‍ നെഞ്ചിലേറ്റുകയാണ്.  രജനി ആരാധകര്‍ക്ക്  അഭിമാനിക്കാന്‍ ഒരു വാര്‍ത്ത കൂടി. ബാഷ  അമേരിക്കയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ പോവുകയാണ്. യുഎസില്‍ വെച്ച് നടത്തുന്ന ഫാന്‍റസി ഫെസ്റ്റില്‍  ഇത്തവണ ബാഷയും പ്രദര്‍ശനത്തിനെത്തുന്നമെന്നാണ് റിപ്പോര്‍ട്ട്. 1995 ല്‍ പുറത്തിറങ്ങിയ ബാഷ സംവിധാനം ചെയ്തിരുന്നത്  സുരേഷ് കൃഷ്ണയായിരുന്നു . ആര്‍ എം വീരപ്പനായിരുന്നു സിനിമ നിര്‍മ്മിച്ചത്. […]

ടോവിനോയുടെ ‘ലൂക്ക’2018 ല്‍ ചിത്രീകരണം ആരംഭിക്കും

ഒരു പിടി വിജയ ചിത്രങ്ങളുമായി മലാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരമായി മാറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് ടൊവിനോയുടെ പുതിയ ചിത്രം. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. മൃദുല്‍ ജോര്‍ജിനൊപ്പം സംവിധായകനായ അരുണ്‍ ബോസും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. നിമിഷ് രവി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് […]

സസ്പെന്‍സ് ത്രില്ലറുമായി നരഗസൂരന്‍ വരുന്നു

ധ്രുവങ്കള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ കാര്‍ത്തിക് നരേന്‍ എന്ന യുവ സംവിധായകന്‍ തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളം പ്രേക്ഷകരുടെ ഹൃദയത്തിലുമാണ് ഇടം നേടിയത്. ധ്രുവങ്കള്‍ പതിനാറില്‍ റഹ്മാന്‍ ആയിരുന്നു കേന്ദ്ര കഥാപാത്രം. ഇപ്പോഴിതാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന നരഗസൂരന്‍ എന്ന പുതിയ സിനിമയുടെ  ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചിരിക്കുകയാണ്. അരവിന്ദ് സ്വാമി നായകനാകുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രവുമായി ഇന്ദ്രജിത്തും എത്തുന്നു. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ എത്തുന്നത്. വീണുപോയ പിശാചിന്‍റെ  കഥ എന്ന ടാഗ് ലൈനില്‍ […]

ആസിഫ് അലി ചിത്രം ‘കാറ്റി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

യുവതാരം ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന  ‘കാറ്റ്’ എന്ന ചിത്രത്തിന്‍റെ  പുതിയ പോസ്റ്റര്‍ പുറത്തിറക്കി. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരുണ്‍ കുമാര്‍ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.   മലയാള സിനിമാ രംഗത്ത് സംവിധായകന്‍, നിര്‍മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍ കുമാര്‍ അരവിന്ദ്. പദ്മരാജന്‍റെ  മകനായ അനന്ത പദ്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പദ്മരാജന്‍റെ  വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ത്താണ് ചിത്രത്തിന്‍റെ  തിരക്കഥ ഒരുക്കിയിട്ടുള്ളത്. 1970കളില്‍ നടക്കുന്ന ഒരു […]

ദിലീപിന് ജാമ്യമില്ല, നാലാം തവണയും ജാമ്യഹര്‍ജി തള്ളി

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്  ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിട്ടുള്ള തെളിവുകള്‍ ശക്തമായതാണ് ദിലീപിന്‍റെ  ജാമ്യം തള്ളാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി എന്ന കുറ്റമാണ് തന്‍റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് അറുപത് ദിവസത്തിലേറെ താന്‍ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ […]

അമല്‍ നീരദ്-ആഷിക് അബു കൂട്ടുകെട്ടിന്‍റെ ”മായാനദി”

റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയായ മായാനദിയുടെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരനും, ദിലീഷ് നായരും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്‍റെ  നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ  സി ഐ എ യ്ക്കു ശേഷം  അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ […]

പുണ്യാളന്‍  പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ചിത്രീകരണം ആരംഭിച്ചു

 ജയസൂര്യ- രഞ്ജിത്ശങ്കര്‍ ടീം ചിത്രം  പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ  രണ്ടാം ഭാഗമായ പുണ്യാളന്‍    പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ചിത്രീകരണം ആരംഭിച്ചു.’പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക.അജു വര്‍ഗീസും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനയും ആനപ്പിണ്ടവും ചന്ദനത്തിരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് 2013 ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രമാണ്.  ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍ മാറി. കൂടാതെ […]

സൂപ്പര്‍ ഡീലക്സില്‍ ”ലേഡി സേതുപതി”

വിജയ് സേതുപതിയുടെ സ്ത്രീവേഷമാണ്  ഇപ്പോള്‍  സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തന്‍റെ  ആദ്യചിത്രമായ ആരണ്യകാണ്ഡത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനംചെയ്യുന്ന സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലാണ് സേതുപതി സ്ത്രീവേഷമണിയുന്നത്. വേലൈക്കാരനുശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രംകൂടിയായിരിക്കുമിത്. സാമന്ത, നദിയാ മൊയ്തു എന്നിവരും പ്രധാനവേഷത്തിലെത്തും. ചിത്രത്തിന്‍റെ  സംഭാഷണമൊരുക്കിയിരിക്കുന്നത് സംവിധായകരായ മിഷ്കിനും നളന്‍ കുമാരസ്വാമിയുമാണ്. സംഗീതം യുവാന്‍ ശങ്കര്‍രാജ. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടത്.

കുഞ്ഞു വിഹ്വാന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് വിനീത്

തന്‍റെ  പ്രിയപുത്രന്‍ വിഹ്വാന്‍റെ  ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. രാവിലെ വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങിയ അച്ഛനെ കെട്ടിപിടിച്ച്‌ കിടക്കുന്ന കുഞ്ഞു വാവയുടെ ചിത്രമാണ് വിനീത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പും ”ഏഴു മണിയായി. ഞാന്‍ വിമാനത്താവളത്തില്‍ എത്താന്‍ ഇപ്പോഴേ വൈകിയിരിക്കുന്നു. ടാക്സി എന്നെ കാത്ത് നില്‍ക്കുന്നു. അവന്റെ കുഞ്ഞു കൈകള്‍ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു. പിന്നെ എങ്ങനെയാണ് എനിക്ക് ഇവിടെ നിന്ന് അനങ്ങാന്‍ സാധിക്കുക”  വിനീത് കുറിച്ചു. വിഹ്വാന്‍ ദിവ്യ വിനീത് […]