സ്റ്റൈല്‍ മന്നന്‍റെ ‘ബാഷ’ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

”നാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍……..”

ഈ പാട്ട് കേള്‍ക്കാത്ത സിനിമാ പ്രേമികള്‍ കുറവായിരിക്കും. ആരാധകരെ ഒന്നാകെ പിടിച്ചുകുലുക്കിയ  തമിഴ് മന്നന്‍  രജനികാന്തിന്‍റെ  സൂപ്പര്‍ ഹിറ്റ് സിനിമ ബാഷ ഇന്നും ആളുകള്‍ നെഞ്ചിലേറ്റുകയാണ്.  രജനി ആരാധകര്‍ക്ക്  അഭിമാനിക്കാന്‍ ഒരു വാര്‍ത്ത കൂടി. ബാഷ  അമേരിക്കയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ പോവുകയാണ്. യുഎസില്‍ വെച്ച് നടത്തുന്ന ഫാന്‍റസി ഫെസ്റ്റില്‍  ഇത്തവണ ബാഷയും പ്രദര്‍ശനത്തിനെത്തുന്നമെന്നാണ് റിപ്പോര്‍ട്ട്.

1995 ല്‍ പുറത്തിറങ്ങിയ ബാഷ സംവിധാനം ചെയ്തിരുന്നത്  സുരേഷ് കൃഷ്ണയായിരുന്നു . ആര്‍ എം വീരപ്പനായിരുന്നു സിനിമ നിര്‍മ്മിച്ചത്. രജനികാന്തിനൊപ്പം ചിത്രത്തില്‍ നഗ്മയായിരുന്നു നായിക . ഒപ്പം രഘുവരന്‍, ദേവ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ആക്ഷന്‍ ചിത്രമായ ബാഷയില്‍ ഓട്ടോക്കാരന്‍റെ  വേഷത്തിലാണ് രജനികാന്ത് അഭിനയിച്ചത്. ചിത്രത്തിന്‍റെ  പേരും  കഥാപാത്രത്തിന്‍റെ  പേരും ബാഷ എന്ന് തന്നെയായിരുന്നു.  എന്തായാലും സിനിമ പുറത്തിറങ്ങി 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന ഭാഗ്യത്തിന്‍റെ  സന്തോഷത്തിലാണ് രജനികാന്തിന്‍റെ  ആരാധകര്‍

prp

Related posts

Leave a Reply

*