രജനികാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

ചെന്നൈ: തമിഴ് താരം രജനികാന്തിനെതിരെ സംവിധായകന്‍ സീമാന്‍. രജനിയെ തലൈവര്‍ എന്നു അഭിസംബോധന ചെയ്യുന്നതിനെതിരെയാണ് സീമാന്‍ രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിക്കുന്നവരെ നേതാവെന്നല്ല വിളിക്കേണ്ടതെന്നും നടനെന്നാണെന്നുമായിരുന്നു സീമാന്‍റെ പ്രസ്താവന. രജനികാന്തിനെ നേതാവെന്ന് വിളിക്കുന്നവരെ കൊല്ലണമെന്നും സീമാന്‍ പറഞ്ഞു. ‘സിനിമയില്‍ അഭിനയിക്കുന്നവര്‍ നടന്മാരാണ് അല്ലാതെ നേതാവല്ല. രജനികാന്ത് നേതാവാണെങ്കില്‍, പ്രഭാകരന്‍, കാമരാജ്, ജീവാനന്ദം, സിങ്കാരവേലന്‍, രത്മണി ശ്രീനിവാസന്‍ ഇവരൊക്കെ ആരാണ്? അവരെന്താ സാമൂഹ്യ വിരുദ്ധരാണോ? നക്‌സലുകളോ ദേശ വിരുദ്ധരോ ആണോ? തങ്ങളുടെ യഥാര്‍ഥ നോതാവ് ആരാണെന്ന് അറിയാത്തവരാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് […]

സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു; വരന്‍ യുവനടന്‍

തമിഴകത്തിന്‍റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ മകള്‍ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. യുവനടനും ബിസിനസുകാരനുമായ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2010ലായിരുന്നു സൗന്ദര്യയുടെ ആദ്യവിവാഹം.അശ്വിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ ബാബ, ചണ്ടക്കോഴി, ശിവാജി തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. രജനീകാന്ത് നായകനായ ‘കൊച്ചടിയാന്‍’ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ സൗന്ദര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ […]

ബി.​ജെ.​പി അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി:​ ര​ജ​നീ​കാ​ന്ത്

തമിഴ്നാട്: ബി.​ജെ.​പി അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി​യാ​ണെ​ന്ന്​ വ്യക്തമാക്കി​ ര​ജ​നീ​കാ​ന്ത്. ഇതാദ്യമായാണ് ബിജെപിക്കെതിരെ രജനികാന്ത് തുറന്ന പ്രസ്താവന നടത്തുന്നത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് മുതല്‍ രജനികാന്ത് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം നിലനിന്നിരുന്നു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​ജ​നീ​കാ​ന്ത്. ബി.​ജെ.​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ വി​ശാ​ല സ​ഖ്യം രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. ഇ​ത്ര​യും അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി​യാ​ണോ ബി.​ജെ.​പി​യെ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​​ അ​വ​ര്‍ സം​ഘ​ടി​ക്കു​ന്ന​തെ​ന്നും അ​പ്പോ​ള്‍ തീ​ര്‍​ച്ച​യാ​യും അ​ത്​ അ​ങ്ങ​നെ​ത്ത​ന്നെ​യാ​വു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ബി.​ജെ.​പി​ക്കെ​തി​രാ​യ ഇൗ ​പ്ര​സ്​​താ​വ​ന ത​മി​ഴ​ക രാ​ഷ്​​ട്രീ​യ​ത്തി​ല്‍ ചര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

സ്റ്റൈല്‍ മന്നന്‍റെ ‘ബാഷ’ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

”നാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍……..” ഈ പാട്ട് കേള്‍ക്കാത്ത സിനിമാ പ്രേമികള്‍ കുറവായിരിക്കും. ആരാധകരെ ഒന്നാകെ പിടിച്ചുകുലുക്കിയ  തമിഴ് മന്നന്‍  രജനികാന്തിന്‍റെ  സൂപ്പര്‍ ഹിറ്റ് സിനിമ ബാഷ ഇന്നും ആളുകള്‍ നെഞ്ചിലേറ്റുകയാണ്.  രജനി ആരാധകര്‍ക്ക്  അഭിമാനിക്കാന്‍ ഒരു വാര്‍ത്ത കൂടി. ബാഷ  അമേരിക്കയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ പോവുകയാണ്. യുഎസില്‍ വെച്ച് നടത്തുന്ന ഫാന്‍റസി ഫെസ്റ്റില്‍  ഇത്തവണ ബാഷയും പ്രദര്‍ശനത്തിനെത്തുന്നമെന്നാണ് റിപ്പോര്‍ട്ട്. 1995 ല്‍ പുറത്തിറങ്ങിയ ബാഷ സംവിധാനം ചെയ്തിരുന്നത്  സുരേഷ് കൃഷ്ണയായിരുന്നു . ആര്‍ എം വീരപ്പനായിരുന്നു സിനിമ നിര്‍മ്മിച്ചത്. […]