പുണ്യാളന്‍  പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ചിത്രീകരണം ആരംഭിച്ചു

 ജയസൂര്യ- രഞ്ജിത്ശങ്കര്‍ ടീം ചിത്രം  പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ  രണ്ടാം ഭാഗമായ പുണ്യാളന്‍    പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ചിത്രീകരണം ആരംഭിച്ചു.’പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക.അജു വര്‍ഗീസും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആനയും ആനപ്പിണ്ടവും ചന്ദനത്തിരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് 2013 ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രമാണ്.  ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍ മാറി. കൂടാതെ അജു വര്‍ഗീസിന്‍റെ  ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ വേഷങ്ങളായിരുന്നു.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്‍റെ  തിരക്കഥയും രചിച്ചിരിക്കുന്നത്.പുണ്യാളന്‍ അഗര്‍ബത്തീസിലെ നായിക നൈല ഉഷയുടെ സാന്നിധ്യവും രണ്ടാംഭാഗത്തില്‍ ഉണ്ടാവും.

 

prp

Leave a Reply

*