ദിലീപ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് അനൂപ്‌ ചന്ദ്രന്‍

കൊച്ചി; സിനിമയിലെ തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി നടന്‍ അനൂപ് ചന്ദ്രന്‍. മോസ് ആന്‍റ്ക്യാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍, തന്നെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നിരവധി അവസരങ്ങള്‍ പിന്നീട് നഷ്ടമായെന്നും അനൂപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മിമിക്രിയെ കുറിച്ച്‌ അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്‍റെ  വിദ്വേഷമെന്നും അനൂപ് മൊഴിയില്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ദിലീപ് ഫോണില്‍ വിളിച്ചിരുന്നു. മലയാള സിനിമയിലെ മിമിക്രിയെ കുറിച്ചൊക്കെ പറയാന്‍  നീ  വളര്‍ന്നോ എന്നായിരുന്നു ചോദ്യം. മലയാള […]

   നാദിര്‍ഷ ആശുപത്രി വിട്ടു

  കൊച്ചി:  നെഞ്ച് വേദനയെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദിര്‍ഷ  ആശുപത്രി വിട്ടു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച    ചോദ്യം ചെയ്യാനിരിക്കെയാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആശുപത്രി വിടാന്‍  തയ്യാറാവാതെ ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹം  ആശുപത്രി വിട്ടത്.അതേസമയം പോലീസ് ഇടപെട്ടാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തു നീക്കിയതെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ 13 നു പരിഗണിക്കാനിരിക്കുകയാണ്. കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം കോടതിയെ […]

നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധാകനുമായ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി സെപ്തംബര്‍ 13-ലേക്ക് മാറ്റിവെച്ചു.അറസ്റ്റ് തടയണമെന്ന ആവശ്യവും  ഹൈക്കോടതി തള്ളി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിന് മുമ്പാകെയാണ് വന്നത്. ഓണാവധിക്ക് ശേഷം കോടതി 13ന് തുറക്കുമ്പോള്‍ സ്ഥിരം ബഞ്ചിന് മുമ്പാകെയായിരിക്കും ഈ ഹര്‍ജി എത്തുക. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ, അസിഡിറ്റി പ്രശ്നത്തെ തുടര്‍ന്ന് ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.നിലവിലത്തെ […]

അരങ്ങേറ്റം ഗംഭീരമാക്കി വിജയ്‌ ജേക്കബ്; “പുഞ്ചപാടത്തെ പൂങ്കുയിലിന്” മികച്ച പ്രതികരണം

പ്രമുഖ കീ ബോര്‍ഡ് പ്രോഗ്രാമര്‍ വിജയ്‌ ജേക്കബ് ഈണമിട്ട മെല്ലെ എന്ന ചിത്രത്തിലെ  ‘പുഞ്ചപാടത്തെ.. പൂങ്കുയിലേ.. എന്ന ഗാനത്തിന് മികച്ച പ്രതികരണം. ജാസി ഗിഫ്റ്റ്, ബിജിബാല്‍, ദിപക് ദേവ്, എം. ജയചന്ദ്രന്‍ തുടങ്ങിയ സംഗിത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച വിജയ്‌ ജേക്കബ് ആദ്യമായി സംഗിത സംവിധാനം നിര്‍വഹിച്ച ഗാനമാണ് ‘പുഞ്ചപാടത്തെ പൂങ്കുയിലേ’. നവാഗതനായ ബിനു ഉലഹന്നാന്‍ സംവിധാനം ചെയ്ത “മെല്ലെ” യുടെ പശ്ചാത്തല സംഗിതം ഒരുക്കുന്നതിനോടൊപ്പം  ഈ ചിത്രത്തിലെ ഒരു ഗാനത്തിനുകൂടി ഈണമിടാന്‍ വിജയ്‌ നിയോഗിക്കപ്പെടുകയായിരുന്നു. വൈക്കം വിജയലക്ഷ്മി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് […]

‘സണ്ണിയെ കുറ്റംപറയുന്നവര്‍ അവരെ രഹസ്യമായി ആസ്വദിക്കുന്നവര്‍’-സുസ്മേഷ് ചന്ത്രോത്ത്

സണ്ണി ലിയോണിനെ പരസ്യമായി കുറ്റംപറയുന്നവര്‍ പലരും അവരെ രഹസ്യമായി ആസ്വദിക്കുന്നവരാണെന്ന് എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്. അവരാണിപ്പോള്‍ മുക്രയിടുന്നത്. കൊച്ചിയില്‍ ​സണ്ണി ലിയോണിനെ കാണാനെത്തിയവരെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സുസ്മേഷ് ചന്ത്രോത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം  ജിസം സിനിമ വരുന്നതുമുതലാണ് ഞാന്‍ സണ്ണി ലിയോണ്‍ എന്ന നടിയെ ശ്രദ്ധിക്കുന്നത്. അതിനുശേഷമാണ്, അവരൊരു പോണ്‍ സ്റ്റാറായിരുന്നു എന്നറിയുന്നത്. അങ്ങനെ അവരഭിനയിച്ച പോണ്‍ ഫിലിമുകള്‍ ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്തു. അതോടെയെനിക്ക് അവരോട് ഇഷ്ടവും സ്നേഹവും കൂടുകയാണുണ്ടായത്. രണ്ടും അഭിനയമാണല്ലോ. […]

‘ഹിമാലയത്തിലെ കശ്മലന്‍’ ഇന്ന് തീയറ്ററുകളിലേക്ക്

  അഭിരാം ഉണ്ണിത്താന്‍ ഒരുക്കിയ ‘ഹിമാലയത്തിലെ കശ്മലന്‍’ ഇന്ന് റിലീസിംഗിന് എത്തുന്നു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ  52 പുതുമുഖ താരങ്ങളാണ്  പ്രധാനവേഷത്തിലെത്തുന്നത്. . അരവിന്ദ് ചന്ദ്രശേഖർ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ് ഒരുക്കുന്നത്. ‘ഓവർ ദി മൂൺ ഫിലിംസ്’ ന്റെ ബാനറിൽ നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

ലൈംഗികചുവയോടെയുള്ള സംസാരo, ജീന്‍പോള്‍ ലാലിനെതിരെ കേസ്

കൊച്ചി:ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നുമുള്ള യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെ പോലീസ് കേസ്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.  കുറ്റാരോപിതരെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. നടനും സംവിധായകനുമായ ലാലിന്‍റെ മകനാണ് ജീന്‍ പോള്‍. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസി നടനാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സിനിമയിലെ ടെക്നീഷ്യന്‍മാരാണ് അനൂപും […]

പൃഥ്വിരാജ് ചിത്രം ഡെട്രോയിറ്റ് ക്രോസിംഗിന്റെ പേര് മാറ്റി , പുതിയ പേര് ‘രണം’

നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം “ഡെട്രോയിറ്റ് ക്രോസിംഗ്” പേര് മാറ്റി. ‘രണം’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. യെസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് പൃഥ്വിരാജിന്റെ നായിക. സെല്ലുലോയ്ഡിന് ശേഷം പൃഥ്വിരാജും മംമ്താ മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രമാണിത്. ആഗസ്റ്റ് 14 മുതല്‍ അമേരിക്കയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഡെഡ്രോയിറ്റാണ്. തമിഴ് താരം നട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ഈ ക്രൈം ഡ്രാമയിലെ മറ്റ് പ്രധാന […]

ഏറെ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള ഒരു പാട്ട്! വൈക്കം വിജയലക്ഷ്മി ആലപിച്ച സുന്ദര ഗാനം

ബിനു ഉലഹന്നാന്‍റെ സംവിധാനത്തില്‍ ജോണി സി ഡേവിഡ്‌ നിര്‍മ്മിച്ച് ത്രിയേഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിഞ്ഞൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് “മെല്ലെ”.  ‘പുഞ്ചപാടത്തെ.. പൂങ്കുയിലേ.. ‘ എന്നു തുടങ്ങുന്ന ഇതിലെ ശ്രവണസുന്ദരമായ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ഏറെ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള ഈ ഗാനം ഈണമിട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത് വിജയ്‌ ജേക്കബ് ആണ്. സന്തോഷ്‌ വര്‍മ്മയുടെതാണ് വരികള്‍. അമിത്‌ ചക്കാലക്കല്‍, തനുജ കാര്‍ത്തിക്‌, ജോയ്‌ മാത്യു, പി ബാലചന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഉടന്‍ റിലീസിനെത്തും.