സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത് പൈസ കുറഞ്ഞു. ഡീസല്‍ വില ലിറ്ററിന് 72.14 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പെട്രോള്‍ വില പത്ത് പൈസ കുറഞ്ഞിരുന്നു. അതേ സമയം ഡീസല്‍ വില ഏഴ് പൈസയും കുറഞ്ഞിരുന്നു.

പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത്​ ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന്​ ഒമ്പത്​ മുതല്‍ 13 പൈസ​വരെയാണ്​ വിവിധ നഗരങ്ങളില്‍ കുറഞ്ഞത്​. ഡീസലിന്​ ഏഴ്​ പൈസയും കുറഞ്ഞിട്ടുണ്ട്​. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്​ പെട്രോള്‍, ഡീസല്‍ വില കുറയുന്നത്​. ഡല്‍ഹി 75.93, കൊല്‍ത്ത 78.61, കൊല്‍ക്കത്ത 83.61 മുംബൈ 78,80 എന്നിങ്ങനെയാണ്​ രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോള്‍ വില. ഡല്‍ഹി 67.61, കൊല്‍ക്കത്ത 70.16, മുംബൈ 71.87 എന്നിങ്ങനെയാണ്​ വിവിധ നഗരങ്ങളിലെ ഡീസല്‍ വില. കര്‍ണാടക തെരഞ്ഞെടുപ്പ്​ ഫലം […]

പെട്രോള്‍-ഡീസല്‍ വില കുറഞ്ഞു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത്​ പെട്രോള്‍-ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന്​ 21 മുതല്‍ 22 പൈസ വരെയും ഡീസല്‍ ലിറ്ററിന്​ 15 മുതല്‍ 16 പൈസ വരെയുമാണ്​ കുറഞ്ഞിരിക്കുന്നത്​. കര്‍ണാടക തെരഞ്ഞെടുപ്പിന്​ ശേഷം ഇന്ധനവില വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെ​ട്രോളിന്​ 77.42 രൂപയാണ്​ വില. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവടങ്ങളില്‍ യഥാക്രമം 80.07,85.24,80.37 എന്നിങ്ങനെയാണ്​ പെട്രോള്‍ വില. ഡീസലിന്​ യഥാക്രമം 68.58, 71.13, 73.02, 72.4 എന്നിങ്ങനെയാണ്​ വില. പ്രതിദിനം […]

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞത്. തിരുവവനന്തപുരത്ത് പെട്രോളിന് 80.76 രൂപയും ഡീസലിന് 73.56 രൂപയുമാണ് ഇന്നത്തെ വില.കഴിഞ്ഞ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഇന്ധനവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു […]

ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയും കോഴിക്കോട് പെട്രോളിന് 80.17 രൂപയും ഡീസലിന് 73.14 രൂപയുമാണ് പുതുക്കിയ നിരക്ക്.

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു. പെട്രോളിനും ഡീസലിനും 9 പൈസ വീതമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.35 രൂപ, ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.  അതേസമയം എക്‌സൈസ് തീരുവയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇന്ധന വിലയില്‍ കുറവു വരുത്താനുള്ള വഴി തേടുകയാണ് കേന്ദ്രം. എന്നാല്‍ ചില്ലറ വിതരണക്കാര്‍ക്കു കിഴിവ് അനുവദിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഒഎന്‍ജിസി.

ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ്

തിരുവനന്തപുരം: പെട്രോളിന്‍റെയും ഡീസലിന്‍റെയും സംസ്ഥാന വില്പന നികുതിയില്‍ ഇളവ് വരുത്തിയതോടെ കേരളത്തില്‍ ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ് വന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയുമാണ് കേരളത്തിലെ വില. നികുതി കുറയ്ക്കുന്നതിലൂടെ ഒരു വര്‍ഷം 509 കോടിയുടെ കുറവുണ്ടാകും, വില ഇനിയും കൂടിയാലും ഈ കുറവ് നിലനില്‍ക്കും. പെട്രോളിന്‍റെ വില്പന നികുതി 31.8 ശതമാനത്തില്‍ നിന്ന് 30.11 ശതമാനമായും ഡീസലിന്‍റെ വില്പന നികുതി 24.52 […]

ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.54 രൂപയും ഡീസലിന് 75.13 രൂപയുമായി. തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം ചൊവ്വാഴ്ച ഇന്ധനവില ഒരു പൈസ കുറച്ചിരുന്നു. കേരളത്തില്‍ ജൂണ്‍ ഒന്ന്​ മുതല്‍​ ഇന്ധനവില ഒരു രൂപയോളം കുറയുമെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ വര്‍ദ്ധനവിനിടെ സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74 രൂപ 60 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. അതേസമയം, ദിനംപ്രതി ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് […]

സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു. പെട്രോൾ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 78.47 രൂപയും ഡീസൽ 71.33 രൂപയുമായിരുന്നു. ബംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ മുംബൈയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ  വില വര്‍ധിച്ചതാണ് ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ […]