സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് ആറു പൈസ വര്‍ധിച്ച്‌ 78.03 പൈസയായി.     ഡീസലിന് പത്ത് പൈസ വര്‍ധിച്ച്‌ 70.82 പൈസയില്‍ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു

ഇന്ധനവിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് നാലു പൈസ കൂടി 76.36 രൂപയിലെത്തി. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റങ്ങളൊന്നുമില്ലാതെ വ്യപാരം പുരോഗമിക്കുന്നു. ഇന്നലെ ഡീസലിന് 4 പൈസ കുറഞ്ഞ് 68.26 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.