ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ വര്‍ദ്ധനവിനിടെ സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74 രൂപ 60 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

അതേസമയം, ദിനംപ്രതി ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയ്ക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ 32 ശതമാനം വാറ്റ് നികുതിയാണ് ഈടാക്കുന്നത്.

നിലവിലെ വിലയനുസരിച്ച് ഇത് ഏതാണ്ട് 19 രൂപയോളം വരും. ഇതില്‍ എത്ര കുറവ് വരുത്താന്‍ കഴിയുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നികുതിയില്‍ ഇളവ് വരുത്തുന്ന കാര്യമായിരിക്കും ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുക.

prp

Related posts

Leave a Reply

*