തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.54 രൂപയും ഡീസലിന് 75.13 രൂപയുമായി.
തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം ചൊവ്വാഴ്ച ഇന്ധനവില ഒരു പൈസ കുറച്ചിരുന്നു. കേരളത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഇന്ധനവില ഒരു രൂപയോളം കുറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

