നിപ: കോഴിക്കോട്​ ​2 പേര്‍ കൂടി​ മരിച്ചു

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച്‌​ രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട്​ ജില്ല കോടതി സീനിയര്‍ സൂപ്രണ്ട്​ പാലാഴി റോഡ്​ കെ.ടി. താഴം വടക്കുഴിയില്‍ പറമ്പ്​ ‘ഡിവൈനി’ല്‍ ടി.പി. മധുസൂദനന്‍​ (56), ലോറി ​ഡ്രൈവറായ കാരശ്ശേരി നെല്ലിക്കാപ്പറമ്പ്​ മാട്ടുമുറി കോളനിയില്‍ അഖില്‍ (28) എന്നിവരാണ്​ മരിച്ചത്​.
ഇതോടെ സംസ്​ഥാനത്ത്​ നിപ മരണം 15 ആയി.

17ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധുസൂദനന്​ ഞായറാഴ്​ചയാണ്​ രോഗം സ്​ഥിരീകരിച്ചത്​. ചൊവ്വാഴ്​ച മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഖിലിന്​ ബുധനാഴ്​ചയാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇദ്ദേഹം പേരാമ്പ്രയിലും സുഹൃത്തി​​ന്‍റെ ചികിത്സാര്‍ഥം മെഡിക്കല്‍ കോളജിലും പോയിരുന്നതായാണ്​ വിവരം. ബുധനാഴ്​ച 12 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ്​ അഖിലിന്​​​ രോഗബാധ കണ്ടെത്തിയത്​.

നിലവില്‍ രോഗം സ്​ഥിരീകരിച്ച രണ്ടുപേരാണ്​ മെഡിക്കല്‍ കോളജിലുള്ളത്​. ഇന്നലെ സംശയത്തെ തുടര്‍ന്ന്​ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇവിടെ നിരീക്ഷണത്തിലുള്ളത്​ ഒമ്പതു പേരായി. മൊത്തം1353 പേരാണ്​ ആരോഗ്യവകുപ്പി​​ന്‍റെ നിരീക്ഷണത്തിലുള്ളത്​. ആസ്​ട്രേലിയയില്‍നിന്നുള്ള മരുന്ന്​ രണ്ടു ദിവസത്തിനകം എത്തുമെന്നാണ്​ പ്രതീക്ഷയെന്ന്​ ആരോഗ്യ വകുപ്പ്​ സെക്രട്ടറി ഡോ. ആര്‍.എല്‍. സരിത അറിയിച്ചു​. മരുന്ന്​ എത്തിക്കുന്നതിനുവേണ്ട രേഖക​ളെല്ലാം കൈമാറിയിട്ടുണ്ട്​.

 

prp

Related posts

Leave a Reply

*