ഇന്ധന വില കുറയുന്നു

കൊച്ചി: തുടര്‍ച്ചയായ 12ാം ദിവസവും ഇന്ധന വില കുറഞ്ഞതോടെ കൊച്ചിയില്‍ ഡീസല്‍ വില 78 രൂപയ്ക്ക് താഴെയെത്തി. പെട്രോള്‍ വില 82 രൂപയ്ക്ക് താഴെയെത്തിയിട്ടുണ്ട്. 77.78 രൂപയാണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. പെട്രോളിന് 81.79 രൂപയാണ് ഇന്ന് പെട്രോളിന് വില 30 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയും കുറഞ്ഞിരുന്നു. 12 ദിവസം കൊണ്ട് പെട്രോളിന് 3.12 രൂപയും ഡീസലിന് 1.94 രൂപയുമാണ് കുറഞ്ഞത്‌

പെട്രോള്‍ – ഡീസല്‍ വിലയില്‍ നേരിയ കുറവ്

പെട്രോള്‍ -ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവുണ്ടായി. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.17 രൂപയും ഡീസലിന് 79.98 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 82.71 രൂപയും ഡീസലിന് 78.47 രൂപയുമായി. ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.33 രൂപയും ഡീസലിന് 78.33 രൂപയുമാണ് വില. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്.

ഇ​ന്ധ​നവി​ലയില്‍ നേരിയ കുറവ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വില കു​റ​യു​ന്ന​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന് 81.44 രൂ​പ​യും ഡീ​സ​ലി​ന് 74.92 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 86.91 രൂ​പ​യും ഡീ​സ​ലി​ന് 78.54 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 84.77 രൂ​പ​യും ഡീ​സ​ലി​ന് 80.18 രൂ​പ​യു​മാ​ണ്. കൊച്ചിയി​ല്‍ പെ​ട്രോ​ളി​ന് 83.30 രൂ​പ​യും ഡീ​സ​ലി​ന് 78.66 രൂ​പ​യു​മാ​യി.

ഇന്നത്തെ ഇന്ധനവില

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ഇതോടെ കോഴിക്കോട് പെട്രോളിന് 85.63 രൂപയും ഡീസലിന് 79.83 രൂപയുമായി ഇന്ധനവില. ഇപ്പോള്‍ തിരുവനന്തപുരത്തെ ഇന്ധനവില പെട്രോളിന് 85.07 രൂപയും ഡീസലിന് 79.83 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.69 രൂപയും ഡീസലിന് 79.46 രൂപയുമാണ് ഇന്ധനവില.

പെട്രോള്‍,​ ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: അനിയന്ത്രിതമായ വിലക്കയറ്റം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെ പെട്രോള്‍,​ ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് 2.50 രൂപ വീതമാണ് കുറച്ചത്. നികുതി ഇനത്തില്‍ ഒരു രൂപ അമ്പത് പൈസ കുറയ്ക്കും. നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ഇന്നത്തെ ഇന്ധന വില

കൊച്ചി: ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 22പൈസയും, ഡീസലിന് 19പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലെയും ഇന്ധന വില വര്‍ദ്ധിച്ചിരുന്നു. പെട്രോളിന് 14പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്നലെ വര്‍ദ്ധിച്ചത്.  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86.64രൂപയാണ്, ഡീസലിന് 79..71രൂപയും. കോഴിക്കോട്ട് ഇത് യഥാക്രമം 85.46രൂപയും 78.71രൂപയുമാണ്.

ഡീസലിന് റെക്കോര്‍ഡ് വില; പെട്രോള്‍ വിലയും കത്തിക്കയറുന്നു

മുംബൈ: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം. മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 73.90 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ ഇത് 72.46 രൂപയും ചെന്നൈയില്‍ 73.54 രൂപയും ദില്ലിയില്‍ 69.61 രൂപയും ആണ്. പെട്രോള്‍ വിലയിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉള്ളത്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 85.47 രൂപയാണ്. കൊല്‍ക്കത്തയില്‍ ഇത് 80.98 […]

ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് ഇന്ന് 79.74രൂപയും ഡീസലിന് 72.92 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈ ഒന്നിനു പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമായിരുന്നു. ജൂണില്‍ ഒന്നിനു പെട്രോളിന് 81.44 രൂപയും ഡീസലിന് 74.05 രൂപയുമായിരുന്നു.

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. ഡീസലിന് ഇന്ന് ഏഴ് പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസലിന് 72.54 രൂപയായി. അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ലീറ്റര്‍ പെട്രോളിന് 79.39 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലി വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വര്‍ധിച്ച സുതാര്യത കൈവരുത്താനും ഇത് […]

പെട്രോളിനും ഡീസലിനും വില കുറയും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ ആഭ്യന്തര വിപണിയിലും മാറ്റങ്ങളുണ്ടാകും. ഒമ്പതു ദിവസംകൊണ്ട് ക്രൂഡ് വിലയില്‍ ബാരലിന് ഏഴ് ഡോളറിന്‍റെ കുറവാണുണ്ടായത്. അതേസമയം, വ്യാഴാഴ്ച പെട്രോളിന് ആറും, ഡീസലിന് 12 പൈസയുമാണ് രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറായത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 76.78 രൂപയും, ഡീസല്‍ ലിറ്ററിന് 68.35 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലയും, വിനിമയ നിരക്കും ,നികുതികളും, ചേര്‍ത്താണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്നത്. വ്യാഴാഴ്ചയിലെ വില പ്രകാരം […]