ഡീസലിന് റെക്കോര്‍ഡ് വില; പെട്രോള്‍ വിലയും കത്തിക്കയറുന്നു

മുംബൈ: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം.

മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 73.90 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ ഇത് 72.46 രൂപയും ചെന്നൈയില്‍ 73.54 രൂപയും ദില്ലിയില്‍ 69.61 രൂപയും ആണ്. പെട്രോള്‍ വിലയിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉള്ളത്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 85.47 രൂപയാണ്. കൊല്‍ക്കത്തയില്‍ ഇത് 80.98 രൂപയും ചെന്നൈയില്‍ 81.09 രൂപയും ആണ്. ദില്ലിയില്‍ പെട്രോള്‍ വില 78.05 രൂപയാണ്.

ഡീസല്‍ വില വര്‍ദ്ധന രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് വഴിവയ്ക്കും എന്നാണ് ഭയക്കുന്നത്. ഇന്ധവിലയ്ക്ക് കാരണം ക്രൂഡ് ഓയില്‍ വിലയുടെ വര്‍ദ്ധന മാത്രമല്ല. ഉയര്‍ന്ന എക്‌സൈസ് തീരുവ കൂടിയാണ്.

ആഗോള വിപണിയില്‍ എണ്ണ വില ഇനിയും ഉയരാന്‍ ആണ് സാധ്യത. വെനസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ആഗോള തലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചുവരികയാണ്. അതുകൊണ്ട് തന്നെ അധികനാള്‍ ഉയര്‍ന്ന വില തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

prp

Related posts

Leave a Reply

*