കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി; സീസണ്‍ 2 ട്രെയിലര്‍ പുറത്ത്

ബോളിവുഡ് നടി സണ്ണി ലിയോണിന്‍റെ ജീവിതകഥ പറയുന്ന വെബ് സീരീസ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ സീസണ്‍ 2 ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സണ്ണിയുടെ കുടുംബജീവിതവും പ്രണയവുമാണ് സീസണ്‍ 2ല്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്.

അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്‍റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗര്‍ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് സീരീസിലൂടെ അനാവൃതമാവുന്നത്.

കാനഡയില്‍ താമസമാക്കിയ ഒരു ഇടത്തരം സിഖ് കുടുംബത്തിലാണ് കരണ്‍ജീത് കൗര്‍ എന്ന സണ്ണി ലിയോണിന്‍റെ ജനനം. സിനിമ മേഖലയിലേക്ക് ചുവടുമാറിയതോടെയാണ് അവര്‍ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുന്നത്. സണ്ണിയുടെ ബാല്യം മുതല്‍ അഡള്‍ട് സിനിമകളിലേക്കുള്ള വരവും തുടര്‍ന്ന് ബോളിവുഡിലേക്കുള്ള ചുവടുമാറ്റവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാണ്.

രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. സീസണ്‍ 2 അടുത്ത മാസം 18ന് സംപ്രേഷണം ചെയ്യും.

Leave a Reply

*