പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത്​ ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന്​ ഒമ്പത്​ മുതല്‍ 13 പൈസ​വരെയാണ്​ വിവിധ നഗരങ്ങളില്‍ കുറഞ്ഞത്​. ഡീസലിന്​ ഏഴ്​ പൈസയും കുറഞ്ഞിട്ടുണ്ട്​. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്​ പെട്രോള്‍, ഡീസല്‍ വില കുറയുന്നത്​.

ഡല്‍ഹി 75.93, കൊല്‍ത്ത 78.61, കൊല്‍ക്കത്ത 83.61 മുംബൈ 78,80 എന്നിങ്ങനെയാണ്​ രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോള്‍ വില. ഡല്‍ഹി 67.61, കൊല്‍ക്കത്ത 70.16, മുംബൈ 71.87 എന്നിങ്ങനെയാണ്​ വിവിധ നഗരങ്ങളിലെ ഡീസല്‍ വില.

കര്‍ണാടക തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതി​ന്​ പിന്നാലെ പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായി കൂടിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ എണ്ണകമ്പനികള്‍ വില കുറച്ചിരുന്നു. അതേ സമയം, എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്​ ഉല്‍പാദനം കൂട്ടുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ഇൗ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും എണ്ണ വില കുറയാനാണ്​ സാധ്യത.

 

prp

Related posts

Leave a Reply

*