തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞത്.

തിരുവവനന്തപുരത്ത് പെട്രോളിന് 80.76 രൂപയും ഡീസലിന് 73.56 രൂപയുമാണ് ഇന്നത്തെ വില.കഴിഞ്ഞ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഇന്ധനവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്.

രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു രൂപ ഇളവ് നല്‍കിയിരുന്നു

prp

Related posts

Leave a Reply

*