തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു. പെട്രോളിനും ഡീസലിനും 9 പൈസ വീതമാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 81.35 രൂപ, ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില. അതേസമയം എക്‌സൈസ് തീരുവയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇന്ധന വിലയില്‍ കുറവു വരുത്താനുള്ള വഴി തേടുകയാണ് കേന്ദ്രം.
എന്നാല്‍ ചില്ലറ വിതരണക്കാര്‍ക്കു കിഴിവ് അനുവദിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഒഎന്‍ജിസി.

