പെട്രോള്‍-ഡീസല്‍ വില കുറഞ്ഞു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത്​ പെട്രോള്‍-ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന്​ 21 മുതല്‍ 22 പൈസ വരെയും ഡീസല്‍ ലിറ്ററിന്​ 15 മുതല്‍ 16 പൈസ വരെയുമാണ്​ കുറഞ്ഞിരിക്കുന്നത്​. കര്‍ണാടക തെരഞ്ഞെടുപ്പിന്​ ശേഷം ഇന്ധനവില വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെ​ട്രോളിന്​ 77.42 രൂപയാണ്​ വില. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവടങ്ങളില്‍ യഥാക്രമം 80.07,85.24,80.37 എന്നിങ്ങനെയാണ്​ പെട്രോള്‍ വില. ഡീസലിന്​ യഥാക്രമം 68.58, 71.13, 73.02, 72.4 എന്നിങ്ങനെയാണ്​ വില.

പ്രതിദിനം ഇന്ധനവില മാറ്റുന്ന സംവിധാനം നിലവില്‍ വന്നതോടെ രാജ്യത്ത്​ എണ്ണവില വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിതിനെ തുടര്‍ന്ന്​ എണ്ണ വില നിയന്ത്രിക്കാന്‍ നടപടികളെടുക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കിയിരുന്നു.

prp

Related posts

Leave a Reply

*