പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ വഴിതിരിച്ചു വിടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാക്കിസ്ഥാന്‍റെ ‘വെള്ളംകുടി’ മുട്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗഡ്കരി ഉയര്‍ത്തുന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗഡ്കരി പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. പാക്കിസ്ഥാനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് മൂന്നു നദികള്‍ […]

ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ദിനംപ്രതി അമ്പത് ലക്ഷത്തിനു മുകളില്‍ സന്ദര്‍ശകര്‍ ഈ ആപ്പുകള്‍ക്ക് ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ വിജയമാണെങ്കിലും ആപ്പ് വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പരാതി ബോധിപ്പിക്കാനോ ഇവയ്ക്ക് ഇന്ത്യയില്‍ ഓഫീസുകളൊന്നുമില്ല. രാജ്യത്ത് ഏറെ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ഇന്ത്യയില്‍ ചെറിയൊരു […]

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ ആണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 10 കോടി തൊഴില്‍ അവസരങ്ങള്‍, 100 സ്മാര്‍ട്ട് നഗരങ്ങള്‍, കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍, 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ പഴയ വാഗ്ദാനങ്ങള്‍ ഒന്നും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മുന്‍പത്തെപ്പോലെ ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമം ഇത്തവണ വിലപ്പോവില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വീണ്ടും […]

പീയുഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നു; കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; 8 കോടി സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സുസ്ഥിര, അഴിമതി രഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവെക്കാനായി. രാജ്യത്തിന്‍റെ ആത്മഭിമാനം ഉയര്‍ത്തി. 2022ഓടെ നവഭാരതം നിര്‍മ്മിക്കും. പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ആത്മവിശ്വാസം തിരിച്ചുനല്‍കി. ജനത്തിന്‍റെ നടുവൊടിച്ച വിലക്കയറ്റത്തിന്‍റെ നടുവൊടിച്ചുവെന്നും പീയുഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ധനക്കമ്മി 3.4 ശതമാനത്തിലേക്ക് കുറയ്ക്കാനായി. […]

പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കേന്ദ്രം അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സെസ് എന്ന പേരില്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സന്‍റീവ് നല്‍കുന്നതിനായിട്ടാണ് ഇതെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്‍റെ ഈ നീക്കം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്‍റെ […]

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കും

വാരണാസി: ഇന്ത്യയുടെ പാസ്‌പോര്‍ട്ടില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ ഒരു കേന്ദ്രീകൃത പാസ്‌പോര്‍ട്ട് വ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള ജോലികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കും. എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ഒരു കേന്ദ്രീകൃത വ്യവസ്ഥ കൊണ്ടുവരും. ഒരു പടികൂടി മുന്നോട്ടു പോയി ചിപ്പ് അടിസ്ഥാനമാക്കിയുള്ള […]

കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാര്‍: അല്‍ഫോന്‍സ് കണ്ണന്താനം

കൊല്ലം: കൊല്ലം ബൈപ്പാസിന്‍റെ അവകാശ വാദവുമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രംഗത്ത്. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൊല്ലം ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇഴഞ്ഞ് നീങ്ങിയ പദ്ധതിക്ക് ജീവന്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ബൈപ്പാസിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.

മുന്നാക്ക സംവരണം; അംബേദ്കറിന്‍റെ സ്വപ്നമാണ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്‍റെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉയര്‍ച്ചയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം, നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസവുമാണ് ബിജെപി സര്‍ക്കാരിന്‍റെ ശക്തിയെന്നും രാജ്യത്ത് മാറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് തെളിയിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. നാലുവര്‍ഷം […]

കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നോക്ക സംവരണ ബില്‍: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെക്കുറിച്ച്‌ കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നാക്ക സംവരണ ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നോക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന സംവരണ ബില്‍ ചരിത്രപരമാണെന്നും മോദി അവകാശപ്പെട്ടു. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന ഭരണഘടനാ (124ാം ഭേദഗതി) ബില്‍, 2019 ലോക്‌സഭ അംഗീകരിച്ചിരുന്നു. അതേസമയം, ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രാജ്യസഭ കലുഷിതമായിരുന്നു. എന്നാല്‍ ‘ജനങ്ങളുടെ അഭിപ്രായം’ രാജ്യസഭ മാനിക്കും എന്നാണ് തന്‍റെ വിശ്വാസം […]

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കം. വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയുണ്ട്. ഈ വിധി തിരുത്തി […]