ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ ആണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

10 കോടി തൊഴില്‍ അവസരങ്ങള്‍, 100 സ്മാര്‍ട്ട് നഗരങ്ങള്‍, കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍, 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ പഴയ വാഗ്ദാനങ്ങള്‍ ഒന്നും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മുന്‍പത്തെപ്പോലെ ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമം ഇത്തവണ വിലപ്പോവില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ വീണ്ടും കുറേ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ലന്നും സീതാറാം യച്ചുരി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുകയാണ് പ്രതിരോധ മേഖലയ്ക്കായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. പണപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യശോഷണവും വര്‍ദ്ധിക്കവേ പ്രതിരോധ മേഖലയെ കരുത്തോടെ നിലനിര്‍ത്താന്‍ ഈ തുക മതിയാകില്ലെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ബജറ്റിനെ പ്രശംസിച്ചു. എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് സ്പീക്കര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*