ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറക്കി. സിപിഎമ്മിന്‍റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉത്പാദന ചിലവിന്റെ 50% അധിക വില ഉറപ്പാക്കും തുടങ്ങീ പതിനഞ്ച് വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ളത്. രണ്ട് […]
Tag: seetharam yechuri
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ ആണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 10 കോടി തൊഴില്‍ അവസരങ്ങള്‍, 100 സ്മാര്‍ട്ട് നഗരങ്ങള്‍, കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍, 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ പഴയ വാഗ്ദാനങ്ങള്‍ ഒന്നും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മുന്‍പത്തെപ്പോലെ ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമം ഇത്തവണ വിലപ്പോവില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വീണ്ടും […]
കേരളത്തിന് അടിയന്തരമായി 2000 കോടി നല്‍കണമെന്ന് കേന്ദ്രത്തോട് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ 2000 കോടി രൂപ അനുവദിക്കണമെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം അവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. രക്ഷാപ്രവര്‍ത്തനവും ദുരിത നിവാരണപ്രവര്‍ത്തനങ്ങളും നല്ലരീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വന്‍തോതില്‍ വിഭവങ്ങള്‍ ആവശ്യമാണ്. കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച 500 കോടിയുടെ സഹായം ഇതിന് പര്യാപ്തമല്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 10 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ […]



