ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനെ തുടര്‍ന്ന് പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും. പുതിയ നിയമെ വരുന്നതോടെ വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായും തടയാനാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. നിലവില്‍ അപടകത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോപ്പെട്ട് ഒരു സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍ലസ് റദ്ദാക്കപ്പെട്ടയാള്‍ മറ്റ് സംസ്ഥാനങ്ങളിലെത്തി […]

രാജ്യത്ത് പത്തു ലക്ഷത്തോളം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍; കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.  സര്‍ക്കാരിന്‍റെ തന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പത്തുലക്ഷത്തോളം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലെ 2.39 കോടി വീടുകള്‍ വൈദ്യുതീകരിച്ചെങ്കിലും നാല് സംസ്ഥാനങ്ങളിലെ പത്ത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിട്ടുണ്ട്. അസം, രാജസ്ഥാന്‍, മേഘാലയ, ഛത്തീസ്ഗഢ് എന്നിവയാണ് ഇനിയും പൂര്‍ണമായും വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍. കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര […]

മോദി സര്‍ക്കാരിന്‍റെ വിദേശ നിക്ഷേപം ഗുണകരമായില്ല; കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ ഗുണകരമായിരുന്നില്ലെന്ന സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. നേരിട്ടുള്ള വിദേശ നിക്ഷേപം ലക്ഷ്യമിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മൂന്ന് ഉഭയകക്ഷി കരാറുകള്‍ മാത്രമാണ് ഒപ്പിട്ടത്. വിദേശ നിക്ഷേപം വഴി തൊഴിലവസരങ്ങളുണ്ടാക്കിയതിന്‍റെ കണക്കുകളും രേഖപെടുത്തിയിട്ടില്ല. നേരിട്ടുള്ള വിദേശ നിക്ഷേപത്തെ മുന്‍ നിര്‍ത്തി ലോകസഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിനാണ് വാണിജ്യമന്ത്രാലയം മറുപടി നല്‍കിയത്. നേരിട്ടുള്ള വിദേശ നിക്ഷേപം വഴി എത്ര തൊഴിലവസരങ്ങളുണ്ടായി എന്ന ചോദ്യത്തിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ […]

തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നടപ്പിലാക്കാന്‍ പാര്‍ലമെന്‍റ് സ്ഥിരം തൊഴില്‍ സമിതിയുടെ ശുപാര്‍ശ. സംഘടിത അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം ഏര്‍പ്പെടുത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാക്കാത്തവര്‍ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്. തൊഴില്‍ മേഖലയില്‍ അനുഭവ പരിചയം ഉള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരേ വേതനം നല്‍കരുത്. അനുഭവ പരിചയമുള്ളവരെ പ്രത്യേകമായ് പരിഗണിക്കണം. ഏതു ജോലിയായാലും എട്ടു മണിക്കൂറില്‍ കൂടുതല്‍ പണിയെടുപ്പിക്കാന്‍ പാടില്ലെന്നും, മിനിമം വേതനം എല്ലാ അഞ്ചു […]

“ബുള്ളറ്റ് ട്രയിനൊന്നും വേണ്ട; നിലവിലുള്ള തീവണ്ടികള്‍ യാത്രായോഗ്യമാക്കൂ”; മോദിയോട് ബിജെപി നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള. സരയു – യമുന എക്‌സ്പ്രസ് ട്രയിനില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അസൗകര്യം ചൂണ്ടി കാണിച്ചാണ് ലക്ഷ്മി കാന്ത പ്രതികരിച്ചത്. 10 മണിക്കൂറോളമാണ് യാത്ര തടസപ്പെട്ട് വഴിയില്‍ കിടക്കേണ്ടി വന്നത്. ആരും ഇതിനെ കുറിച്ച്‌ മുന്നറിയിപ്പ് ഒന്നും നല്‍കിയില്ല. ഇത്രയേറെ സമയം ട്രയിനില്‍ അധികം ചെലവഴിക്കേണ്ടി വരുമ്പോള്‍ ഭക്ഷണം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നില്ലയെന്നുമാണ് […]

രാജ്യത്തെ വ്യക്തികളുടെ കമ്പ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തികളുടെ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ തുടങ്ങിയ 10 ഏജന്‍സികള്‍ക്കുമാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഈ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും കഴിയും. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ […]

രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന്‍ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക് സേവന നികുതി (ജി.എസ്.ടി.) ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്ന് മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ‘ജി.എസ്.ടി. പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്‌ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. എന്നാല്‍ ഇന്നതില്‍ 55 ലക്ഷത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി […]

രാജ്യത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാനൊരുങ്ങി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെ വീട്ടിലും സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി തുടങ്ങിയ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തിയാണ് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഈ സ്കീമിനു കീഴില്‍ ഓരോ സൗജന്യ പാചകവാതക കണക്ഷനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 1,600 രൂപവച്ച്‌ കേന്ദ്രം സബ്സിഡി നല്‍കും. സിലിണ്ടറിന്‍റെ സെക്യൂരിറ്റി ചാര്‍ജും ഇവ ഘടിപ്പിക്കുന്നതിന്‍റെ ഫിറ്റിങ് ചാര്‍ജുമാണ് […]

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2000 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രയുടെ ചെലവ് 2000 കോടി രൂപ. രാജ്യസഭയില്‍ സിപിഐയിലെ ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 84 രാജ്യങ്ങളാണ് വിദേശ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റായ എയര്‍ ഇന്ത്യ വണിന്‍റെ ചെലവ്, ഹോട്ട് ലൈന്‍ സംവിധാനമൊരുക്കല്‍ എന്നിവയെല്ലാം ഈ ചെലവില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി വി.കെ സിങ് പാര്‍ലമെന്‍റില്‍ ചോദ്യത്തിന് മറുപടിയായി […]

ഇനി ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സീറ്റ് ബെല്‍റ്റ്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് പൊലിഞ്ഞത്. 2019 ഒക്ടോബര്‍ മുതല്‍ ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു . ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷകളില്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും വാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റിളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം […]