തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും. നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്ക് പുറമെ ആണിത്. ഇതോടെ കേന്ദ്രത്തില്‍ നിന്ന് പ്രളയക്കെടുതി നേരിടുന്നതിന് ആകെ ലഭിച്ച തുക 3100 കോടി രൂപയായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണ് ഇത്. ഔദ്യോഗിക പ്രഖ്യാപനം മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും. 4800 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് രൂക്ഷ […]
Tag: central government
എല്‍പിജിയെക്കാള്‍ 60 ശതമാനം വിലക്കുറവില്‍ പിഎന്‍ജി
ന്യൂഡല്‍ഹി: പാചകവാതകത്തിന്‍റെ കുത്തനെയുള്ള വില വര്‍ദ്ധനവിന് ആശ്വാസമേകി പിഎന്‍ജി(പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) പദ്ധതി എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സിറ്റി ഗ്യാസ് പദ്ധതി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. 129 ജില്ലകളിലേക്കാണ് ഈ പദ്ധതി നടപ്പിലാക്കുക.ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കും ഈ പദ്ധതി ഉപയോഗപ്രദമാകും. പൈപ്പ് വഴി ഗ്യാസ് വീടുകളില്‍ എത്തുന്നതിനാലാണ് പൈപ്ഡ് നാച്ചുറല്‍ ഗ്യാസ് എന്ന് അറിയപ്പെടുന്നത്. എല്‍പിജിയെക്കാള്‍ 60 ശതമാനം വിലക്കുറവിലാണ് പിഎന്‍ജി ലഭ്യമാകുക. ഈ പദ്ധതി 96 നഗരങ്ങളെയാണ് കവര്‍ ചെയ്യുന്നത്. 46.5 ലക്ഷം വീടുകളിലേക്ക് ഈ […]
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്‍റെയും ചുമതല അനന്ത് കുമാറിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗലൂരു സൗത്ത് […]
നവംബര്‍ 1 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ നിയന്ത്രണം
ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നടപടിക്കൊരുങ്ങി കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഡല്‍ഹിയില്‍ ഈ നിയന്ത്രണം നവംബര്‍ ഒന്ന് നാളെ നടപ്പാക്കുമെന്ന് ഇ.പി.സി.എ അറിയിച്ചു. പൊതുഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ, സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ഇ.പി.എസി.എ. ചെയര്‍മാന്‍ ഭുരേ ലാല്‍ അറിയിച്ചു. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകാതെ നിലനിര്‍ത്താന്‍ പരിശ്രമിക്കണം. ഇല്ലെങ്കില്‍ അടിയന്തരഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രേഡഡ് കര്‍മപദ്ധതി പ്രകാരമാണു വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ പൂര്‍ണമായി […]
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടനെ തന്നെ നിര്‍ത്തിവക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയത്. അതേസമയം ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പോ, ഇ ആധാര്‍ ലെറ്ററോ ഉപഭോക്താക്കള്‍ നല്‍കിയാല്‍ കമ്പനികള്‍ സ്വീകരിച്ചേക്കും. ഇതോടെ ആധാറില്‍ നിന്നുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ഉപയോഗിച്ചുള്ള നടപടികളിലേക്ക് കമ്പനികള്‍ക്ക് തിരിച്ചുപോവേണ്ടി വരും. ആധാര്‍ തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് പകരം പുതിയൊരു രീതി ഒക്ടോബര്‍ 15 ന് മുമ്പ് അവതരിപ്പിക്കാന്‍ […]
മീ ടൂ: നിയമപരിഷ്കരണത്തിന് കേന്ദ്രം
ന്യൂഡല്‍ഹി: മീ ടൂവില്‍ 2013ലെ നിയമപരിഷ്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പുതിയ ചട്ടങ്ങള്‍ നിയമസമിത രൂപീകരിക്കും. മന്ത്രിമാരായ നിര്‍മല സീതാരാമന്, നിതിന്‍ ഗഡ്കരി, മേനക ഗാന്ധി എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് മീ ടൂ വെളിപ്പെടുത്തലുമായി നിരവധി പേര് രംഗത്തെത്തിയതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. മീ ടൂ വെളിപ്പെടുത്തലുകളെ തുടര്‍ന്നു എം.ജെ. അക്ബര്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്ഥാനം […]
വിദേശത്തുനിന്ന് കള്ളപ്പണം എത്ര കൊണ്ടുവന്നു; പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍. കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും മുഖ്യ വിവരാവകാശ കമ്മീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 2014 മുതല്‍ 2017 വരെയുള്ള കാലയളവിലുണ്ടായിട്ടുള്ള പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സഞ്ജയ് ചതുര്‍വേദി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ തീരുമാനമുണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് കമ്മീഷന്‍റെ നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന […]
ഇന്ധന വില കൂടുന്നതിന്‍റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ധന വില കൂടുന്നതിന്‍റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . എണ്ണ ഉത്പാദനം ആവശ്യത്തിനുണ്ടായിട്ടും വില കൂടാന്‍ കാരണം വിപണന രീതിയാണെന്ന് എണ്ണക്കമ്പനി സിഇഒമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എണ്ണ വില കൂടുന്നത് വിഭവ ദാരിദ്രം ഉള്‍പ്പെടെയുള്ള ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പ്രതിസന്ധി പരിഹരിക്കുവാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഹകരണം വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ കമ്മറ്റി (പബ്ലിക്ക് അക്കൗണ്ട് കമ്മറ്റി) തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. 2014 ല്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്‍റെ ഭാഗമായി 10മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. എന്നാല്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലവസരങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മറ്റിയിലുണ്ടായിരുന്ന ബിജെപി എംപിമാരായ നിഷികാന്ത് ദുബെയും രമേശ് ബിധുരിയും റിപ്പോര്‍ട്ടിനോട് വിയോജിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുള്ളതിനാലാണ് ഇവര്‍ വിയോജിപ്പ് […]
15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ഗതാഗത വകുപ്പ്
ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത വകുപ്പ്. ഇതിനായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഡല്‍ഹിയിലാണ് ആദ്യം ബോധവല്‍ക്കരണം തുടങ്ങുക. ഇതിനോടകം തന്നെ ഡല്‍ഹിയിലെ 5 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷത്തിലേറെ ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയതായി ഗതാഗതവകുപ്പ് അറിയിച്ചു. നഗരസഭകളിലെ പഴയ വാഹനങ്ങളുടെ ഉടമസ്ഥരെ അന്വേഷിച്ചായിരിക്കും ആദ്യം ഉദ്യോഗസ്ഥര്‍ എത്തുക. കൂടാതെ ഇവിടങ്ങളിലെ നിരത്തുകളില്‍ വാഹനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ പിടിച്ചെടുക്കുകയും […]









