2000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലിന് നവംബര്‍ മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് മാത്രം

തിരുവനന്തപുരം: ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് മാത്രം. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ഇന്ത്യയിലെ മിക്കവാറും എല്ലാ വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാല്‍ ചെലവു ചുരുക്കലിന്‍റെ ഭാഗമായാണു കേന്ദ്രം ഈ നിര്‍ദേശം നല്‍കിയത്. ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും […]

പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ധാന്യങ്ങള്‍ സൗജന്യമല്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന് അനുദിച്ച അധിക ധാന്യങ്ങള്‍ സൗജന്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ദുരിതാശ്വാസ സഹായത്തില്‍ നിന്ന് ഈ പണം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. കെകെ രാഗേഷ് എംപിയെ പാസ്വന്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. 89,540 ടൺ അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങളാണ് ഒാഗസ്റ്റ് 21ന് കേരളത്തിന് കേന്ദ്രം അറിയിച്ചത്.

രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ മറുപടിയുമായി ദിവ്യ സ്പന്ദന

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണെന്ന ഹാഷ് ടാഗോടുകൂടിയാണ് പുതിയ ട്വീറ്റ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡാണ് ദിവ്യ സ്പന്ദന. ‘തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തന്‍റെ ട്വീറ്റ് ഇഷ്ടമാകാത്തവരോട് എന്താണ് പറയേണ്ടത്, അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താം. രാജ്യദ്രോഹ കുറ്റത്തെ ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. അതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കണം. തനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, […]

ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി. മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.  

പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിനുണ്ടായ നാശനഷ്ടങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും.ഡല്‍ഹിയില്‍ വെച്ചാകും കൂടിക്കാഴ്ച. കേരളത്തിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായ തുക സര്‍ക്കാര്‍ നല്‍കാതിരുന്നതും നാളെ ചര്‍ച്ച ചെയ്യും. കൂടുതല്‍ തുക അനുവദിക്കണമെന്നും ലോക ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതിന്‍റെ പരിധി ഉയര്‍ത്തണമെന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേരളം 2,500 കോടി ആവശ്യപ്പെട്ടെങ്കിലും 600 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനിടെ കേരളത്തിലെത്തി പ്രളയക്കെടുതിയെകുറിച്ച്‌ പഠിച്ച ലോകബാങ്ക് എ.ഡി.ബി.സംഘം 25,000കോടിയുടെ […]

പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപെട്ടു പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍ പ്രതിരോധസേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണെന്നാണ്‌ രാഹുല്‍ ഗാന്ധി ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുമായി ചേര്‍ന്ന് പ്രതിരോധ സേനകള്‍ക്ക് നേരെ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് നടത്തിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ രക്തത്തെ അപമാനിച്ചെന്നും ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണെന്നും രാഹുല്‍ പറഞ്ഞു.

2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യുഡല്‍ഹി: 2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമെന്നും ജനസംഖ്യ ഉയര്‍ന്നതാണ് ഇതിന് കാരണമെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 1947ല്‍ ഈ രാജ്യം മതത്തിന്‍റെ പേരില്‍ വിഭജിക്കപ്പെട്ടു. 2047ലും സമാനമായ സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. 72 വര്‍ഷത്തിനിടെ ജനസംഖ്യ 33 കോടിയില്‍ നിന്നും 132.7 കോടിയായി ഉയര്‍ന്നു. എന്നാല്‍ 2047ലെ വിഭജിക്കലിനെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നീക്കമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില വിഭാഗീയ ശക്തികളുടെ ജനസംഖ്യവര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. 35എ വകുപ്പില്‍ സംവാദം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ […]

68 ന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 68 മത്തെ ജന്മദിനം. സ്വന്തം മണ്ഡലമായ വാരണാസിയിലാണ് മോദി ജന്മദിനം ചെലവഴിക്കുന്നത്. ഇന്നും നാളെയും അദ്ദേഹം വാരണാസിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന മോദി വാരണാസി ജില്ലയിലെ നരൗർ ഗ്രാമത്തിൽ കാശി വിദ്യാപീഠത്തിലെ പ്രൈമറി സ്കൂൾ വിദ്യാർഥികളുമായി സംവദിക്കും. നാളെ ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലെ ആംഫി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ 500 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും. മോദിയുടെ ജന്മദിനത്തോട് […]

പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് വിദേശ മാധ്യമം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് വിദേശ മാധ്യമം. പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ‘ദ് ലാന്‍സെറ്റ്’ ലേഖനത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനവും ‘ദ് ലാന്‍സെറ്റ്’ നടത്തുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരതി’ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി മനസ്സിലാക്കിയതായി ലേഖനം വിശദീകരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ആരോഗ്യം’ […]

രൂപയുടെ വിലയിടിവ്; ഇറക്കുമതി നിര്‍ത്തി വച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: രൂപയുടെ വിലയിടിവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നിറുത്തി വച്ചു.അത്യാവശ്യ സാധാനങ്ങള്‍ ഒഴികെയുള്ളവയുടെ ഇറക്കുമതിയാണ് പൂര്‍ണ്ണമായും നിറുത്തിയത്. കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നടപടി കൈകൊള്ളാനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വിശകലന സമിതി തീരുമാനിച്ചു. യോഗം ഇന്നും തുടരും. അതേ സമയം രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും വര്‍ദ്ധിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ആശങ്കയിലാക്കി തുടര്‍ച്ചയായി ഇടിയുന്ന രൂപയുടെ മൂല്യം പിടിച്ച്‌ നിറുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച്‌ ചേര്‍ന്ന […]