ഈ വര്‍ഷം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത് 17 ദേശസ്​നേഹ സിനിമകള്‍

ദില്ലി: 2017 ല്‍ ദൂരദര്‍ശനില്‍ ദേശസ്നേഹം വിഷയമായ സിനിമകളുടെ പ്രദര്‍ശനത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം വിവിധ ഭാഷകളിലായി ദേശസ്നേഹം സംബന്ധമായ 17 സിനിമകളാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്. ബി.ജെ.പി എം.പിയായ ഹരീഷ്​ ദ്വിവേദിയുടെ ചോദ്യത്തിന് മറുപടിയായി വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ ആണ് ഈ കാര്യം ലോക്സഭയില്‍ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യസ്നേഹം മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2015ല്‍ […]

ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ഒരു രൂപ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ആരോഗ്യദൗത്യം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുക. 10നും 19നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആദ്യഘട്ട പ്രകാരം സാനിറ്ററി നാപ്കിനുകള്‍ ലഭിക്കുക. കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായുള്ള ദേശീയ ആര്‍ത്തവ ആരോഗ്യത്തിന്‍റെ ഭാഗമായാണ് നാപ്കിനുകളുടെ വിതരണം. മാസത്തില്‍ ഒരു പെണ്‍കുട്ടിക്ക് നാല്‍പ്പത് നാപ്കിനുകള്‍വരെ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശാ പ്രവര്‍ത്തകര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നിവരിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് […]

മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി മാത്രം ചെലവഴിച്ചത് 3755 കോടി രൂപ!

ദില്ലി: അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 3755 കോടി രൂപ. പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷം അനുവദിക്കുന്ന തുകയെക്കാള്‍ അധികമാണ് മോദി സര്‍ക്കാര്‍ പരസ്യഇനത്തില്‍ മാത്രം ചെലവഴിച്ചു തീര്‍ത്തത്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള ഭരണക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അച്ചടി ,ഇലക്‌ട്രോണിക്, ഔഡട്ട്ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. 1656 കോടി രൂപയാണ് ഇതിനുവേണ്ടി  ചെലവാക്കിയത്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ […]

കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു: നടന്‍ പ്രകാശ് രാജ്

തിരുവനന്തപുരം: ഹിറ്റ്ലര്‍ മോഡല്‍ ഭരണമാണ് കേന്ദ്രസര്‍ക്കാരിന്‍റെതെന്ന് നടന്‍ പ്രകാശ് രാജ് . കലാകാരന്മാരെ നിശബ്ദരാക്കാന്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി സംസ്കാരിക കൂട്ടായ്മയുണ്ടാകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. ഗൗരിലങ്കേഷ് കൊലപാതകം, പത്മാവതി, എസ് ദുര്‍ഗ, സിനിമകളുടെ വിലക്ക്, ഇതിനെതിരെ സിനിമാമേഖല പ്രതിഷേധിക്കാത്തത് നാണക്കേടാണ്. ഇന്നത്തെ കാലത്ത് നിശബ്ദരായിരിക്കുന്നവര്‍ മരിച്ചവര്‍ക്ക് തുല്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു. കേന്ദ്രഭരണത്തിന് കീഴില്‍ രാജ്യം അസാധാരണ അവസ്ഥയിലെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇനിയാരും കൊലപ്പെടരുത്, നിശബദ്മാക്കപ്പെടുമ്ബോഴും നിലപാടെടുക്കാന്‍ മടിച്ച്‌, പ്രതികരിക്കാതെ […]

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍‌വലിക്കുന്നു

ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിക്കുന്നത്. ഇത് സംബന്ധിച്ച്‌ ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പുതിയ ഭേദഗതികളോടെ മറ്റൊരു വിജ്ഞാപനം ഇറക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. മേയ് 23നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്‌ട് പ്രകാരമായിരുന്നു ഉത്തരവ്. കാള, പശു, […]

വിചിത്ര നിര്‍ദ്ദേശങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍; സ്‌കൂളുകളില്‍ ഇനിമുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണം

മധ്യപ്രദേശ്: സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന നിര്‍ദേശവുമായി  മധ്യപ്രദേശ് സര്‍ക്കാര്‍. ഇനിമുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഉത്തരമായി യെസ് സര്‍, യെസ് മാം പാടില്ല, പകരമായി ജയ്ഹിന്ദ് എന്നാണ് പറയേണ്ടത്.  എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഇത് പ്രാവര്‍ത്തികമാക്കണമെന്നാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായുടെ നിര്‍ദേശം. ‘ജയ്ഹിന്ദ് എന്നത് എല്ലാ ജാതിമതത്തിലുള്ളവര്‍ക്കും ഏറ്റുപറയാവുന്ന ഒരു വാചകമാണ്, അതിനാലാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. നമ്മുടെ സംസ്‌കാരം പുതുതലമുറയിലൂടെ നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്’, ഷാ പറഞ്ഞു. 1.22 ലക്ഷം സര്‍ക്കാര്‍ […]

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ലെ ഡോ​ക്​​ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉയര്‍ത്തി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ലെ ഡോ​ക്​​ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം 60ല്‍​നി​ന്ന്​ 65 ആ​യി ​ഉയര്‍ത്തി.​ ആ​യു​ഷ്​ മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ലും റെ​യി​ല്‍​വേ​യി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. എ​ന്നാ​ല്‍, കേ​ന്ദ്ര ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗം ഡോ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ ബാ​ധ​ക​മ​ല്ല.  ഡോ​ക്​​ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വു ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​നം. 1445 ഡോ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ പു​തി​യ തീ​രു​മാ​നം ഗു​ണ​ക​ര​മാ​കും. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ കേ​ന്ദ്ര സേ​നാ​വി​ഭാ​ഗ​ങ്ങ​ളാ​യ സി.​ആ​ര്‍.​പി.​എ​ഫി​ലും ബി.​എ​സ്.​എ​ഫി​ലും മെ​ഡി​ക്ക​ല്‍​ ഒാ​ഫി​സ​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം 65 ആ​യി ഉ​യ​ര്‍​ത്തി​യി​രു​ന്നു. അ​സം റൈ​ഫി​ള്‍​സി​ലും 65 ആ​ക്കി. പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ പ​രി​ച​യ​സമ്പ​ന്ന​രാ​യ ഡോ​ക്​​ട​ര്‍​മാ​രു​ടെ സേ​വ​നം […]

മിഠായികളും പുകയിലയും ഒരുമിച്ച് വില്പന വേണ്ട:കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനായി പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന  കടകളില്‍ മിഠായികളും, ചോക്ലേറ്റുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കരുതെന്നാണ് ദേശീയ ഹെല്‍ത്ത് മിഷന്‍റെ  പുതിയ നിര്‍ദേശം. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും ഇത്തരം കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍   ഇക്കാര്യം ശ്രദ്ധിക്കണമെന്നും  ദേശീയ ഹെല്‍ത്ത് മിഷന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരുണ്‍ കുമാര്‍ പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് പുകയിലയുടെ അംശമുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

30നു മുമ്പ് ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ കിട്ടില്ല

തിരുവനന്തപുരം: ഈ മാസം മുപ്പതിനകം ആധാര്‍ നമ്പര്‍  നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പര്‍  ഉറപ്പു വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്‍റെ  അറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുക. സംസ്ഥാനത്ത്, റേഷന്‍ കടകള്‍ വഴി ആധാര്‍  നമ്പര്‍ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കും. പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പു […]