രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഇനി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കായി ആധാര്‍ മോഡലില്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുട്ടികളുടെ ജനനം മുതല്‍ വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം.  മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന തിരിച്ചറിയില്‍ രേഖയില്‍ ആധാറിലേതുപോലെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തില്ല. ഒരൊറ്റ നമ്പറില്‍ ജനനം മുതലുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ജനനസമയത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന നമ്പര്‍ കുട്ടിക്ക് ആധാര്‍ ലഭിക്കുമ്പോള്‍ അതുമായി ബന്ധിപ്പിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരവും രേഖപ്പെടുത്തുന്നത് […]

കേ​ന്ദ്ര​സ​ര്‍​ക്കാരിന്‍റെ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തിയോടൊപ്പം കേരളമില്ല

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ബജറ്റില്‍ പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി (എ​ന്‍.​എ​ച്ച്‌.​പി.​എ​സ്) കേ​ര​ളം അ​തേ​പ​ടി ന​ട​പ്പാ​ക്കി​ല്ല.  ‘ആ​യു​ഷ്​​മാ​ന്‍ ഭാ​ര​തി’​ന്​ കീ​ഴി​ല്‍ 10 കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക്​ അ​ഞ്ച്​ ല​ക്ഷം രൂ​പ വ​രെ ല​ഭി​ക്കു​ന്ന ആ​രോ​ഗ്യ​ര​ക്ഷ പ​ദ്ധ​തി​യാ​ണ്​ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ 4330 കോ​ടി രൂ​പ പ്ര​തി​വ​ര്‍​ഷം ഖ​ജ​നാ​വി​ല്‍ നി​ന്ന്​ കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന​ ക​ണ​ക്ക് പു​റ​ത്ത്​ വ​രു​ന്ന​തി​നി​ടെ​യാ​ണ്​ കേ​ര​ള​ത്തി​​ന്‍റെ  നി​ല​പാ​ട്. അ​ഞ്ച്​ ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യെ​ന്ന പ്ര​ഖ്യാ​പ​നം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ്​ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാജീ​വ്​ സ​ദാ​ന​ന്ദ​ന്‍ ചില മാധ്യമങ്ങളോട് പറഞ്ഞു. ഉ​യ​ര്‍​ന്ന പ്രീ​മി​യം […]

പൊതുബഡ്ജറ്റ് അവതരണം തുടങ്ങി; ഗ്രാമീണ-കാര്‍ഷിക മേഖലയ്ക്ക്‌ സാധ്യതകളേറെ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോകസ്ഭയില്‍ അവതരിപ്പിച്ചു തുടങ്ങി. 2019ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റാകും അദ്ദേഹം അവതരിപ്പിക്കുക എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. ആദായ നികുതി പരിധിയില്‍ മാറ്റം ഉള്‍പ്പെടെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവര്‍ദ്ധനയില്‍ ധനമന്ത്രി എന്തു തീരുമാനമെടുക്കുമെന്നതും നിര്‍ണ്ണായകമാണ്. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വളര്‍ച്ച കുറവാണെന്ന് സാമ്ബത്തിക സര്‍വേ വെളിപ്പെടുത്തിയിരുന്നു. ഈ രണ്ടു മേഖലകള്‍ക്കും […]

പാസ്പോര്‍ട്ടിന് തല്‍കാലം രൂപമാറ്റമില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ടിന്‍റെ രൂപമാറ്റത്തില്‍ നിന്നും കേന്ദ്രം പിന്മാറി. വിദേശകാര്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്പോര്‍ട്ട് നല്‍കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. പാസ്പോര്‍ട്ടിന്‍റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഓറഞ്ച് […]

കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി ഇനി കണ്ണൂര്‍ വിമാനത്താവളത്തിലും

ന്യൂഡല്‍ഹി:  ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉഡാന്‍ പദ്ധതി കണ്ണൂര്‍ വിമാനത്താവളത്തിലും. ഈ പദ്ധതി പ്രകാരം കണ്ണൂരില്‍ നിന്നും എട്ട് നഗരങ്ങളിലേക്ക് പറക്കുവാന്‍ സാധിക്കും. സംസ്ഥാനത്തെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കേരളത്തിന് പുറത്ത് ബെംഗളൂരു, ചെന്നൈ, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും ഹിന്‍ഡന്‍, ഹുബ്ലി, എന്നീ വിമാനത്താവളത്തിലേക്കും കണ്ണൂരില്‍ നിന്നും വിമാനസര്‍വീസുണ്ടാകും. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനക്കമ്ബനികള്‍ക്കാണ് ഇതിന് അനുമതി ലഭിച്ചിരിക്കുന്നത്. ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും ദിനംപ്രതി 78, 74 […]

കേന്ദ്രത്തിന്‍റെ ‘പലവര്‍ണ്ണ പാസ്പോര്‍ട്ട്’ തീരുമാനം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ പാസ്പോര്‍ട്ട് പരിഷ്കരണം അടിയന്തരമായി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കും വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനും കത്തയച്ചു. പത്താംക്ലാസില്‍ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഓറഞ്ച് കളര്‍ പാസ്പോര്‍ട്ടും അതിനുമേല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് നീല നിറത്തി ലുള്ള പാസ്പോര്‍ട്ടും നല്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. തികച്ചും നിര്‍ഭാഗ്യകര മായ ഈ തീരുമാനം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. ഇത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനെ രണ്ടാംകിടക്കാരനായി […]

ആധാര്‍ വെരിഫിക്കേഷന് ഇനി മുഖവും!

ന്യൂഡല്‍ഹി: തിരിച്ചറിയിലിനായി മുഖം കൂടി പരിഗണിക്കുന്ന സംവിധാനം ജൂലൈ 1 മുതല്‍ നിലവില്‍ വരുമെന്ന് ആധാര്‍ അതോറിറ്റി. വിരലടയാളം യോജിക്കാത്തത് മൂലം പ്രശ്നങ്ങള്‍ നേരിടുന്ന വയോധികര്‍ക്ക് ഫേസ് ഡിറ്റക്ഷന്‍ സൗകര്യപ്രദമാകുമെന്ന് ആധാര്‍ അതോറിറ്റി ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യം സി.ഇ.ഒ  അജയ് പാണ്ഡേ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ എടുക്കുന്ന വിരലടയാളവും ഐറിസിന്‍റെ വിവരങ്ങളും മാത്രമാണ് ഇതു വരെ തിരിച്ചറിയലിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇനി മുതല്‍ മുഖവും തിരിച്ചറിയലിന് […]

മേല്‍വിലാസം തെളിയിക്കുന്നതിനായുള്ള രേഖയായി ഇനി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല

ന്യൂഡല്‍ഹി: മേല്‍വിലാസം തെളിയിക്കുന്നതിനായുള്ള രേഖയായി ഇനിമുതല്‍ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്പോര്‍ട്ടിന്‍റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതോടെയാണ് പാസ്പോര്‍ട്ട്, വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുകയെന്ന് പാസ്പോര്‍ട്ട്, വിസ ഡിവിഷനിലെ നിയമ വിദഗ്ദ്ധര്‍ അറിയിച്ചു. നിലവിലുള്ള പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരും അവസാനത്തെ പേജില്‍ മേല്‍വിലാസവുമാണുള്ളത്. അതുകൊണ്ടായിരുന്നു ഈ രണ്ട് പേജുകളും ചേര്‍ത്ത് വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്പോര്‍ട്ട് ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍ […]

സമൂഹ മാദ്ധ്യമങ്ങളിലെ താരം മോദി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരില്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ളതും മോദിക്ക് തന്നെയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഫെയ്സ്ബുക്ക് പേജുകളില്‍ നടത്തിയ ഫെയ്സബുക്ക് സര്‍വേയിലാണ് ഈ റാങ്കുകള്‍ നിര്‍ണയിക്കപ്പെട്ടത്. മോദിക്ക് പിന്നിലെ രണ്ടാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ്. ഫെയ്സ്ബുക്ക് നടത്തിയ സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ശേഷം ‘സര്‍ക്കാര്‍, രാഷ്ട്രീയം’ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം ലൈക്കുകളുള്ളത് പിയൂഷ് ഗോയലിന്‍റെ ഫെയ്സ്ബുക്ക് പേജിനാണ്. നാല് കോടിയിലധികം ലൈക്കുകളോടെ മോദിയുടെ […]

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ആദ്യ പ്രസവത്തിന് ധനസഹായം

ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം പദ്ധതിയാണിത്. ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’  എന്നാണ് ഇതിന്‍റെ പേര്. കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേദ്രം തീരുമാനിക്കുന്നത്. ഇതിനകം തന്നെ 10,000 പേര്‍ക്ക് ഈ സഹായം ലഭ്യമായെന്ന് […]