‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ആദ്യ പ്രസവത്തിന് ധനസഹായം

ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം പദ്ധതിയാണിത്. ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’  എന്നാണ് ഇതിന്‍റെ പേര്.

കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേദ്രം തീരുമാനിക്കുന്നത്.

ഇതിനകം തന്നെ 10,000 പേര്‍ക്ക് ഈ സഹായം ലഭ്യമായെന്ന് വിമന്‍ ആന്‍റ് ചൈല്‍ഡ് ഡെവലപ്മെന്‍റ് വകുപ്പ് സെക്രട്ടറി ആര്‍. കെ ശ്രീവാസ്തവ പറഞ്ഞു. 51 .6 ലക്ഷം ഗര്‍ഭിണികള്‍ക്ക് ഇതിന്‍റെ  പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*