ഇനി വ്യാജവാര്‍ത്ത നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണികിട്ടും

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി വാര്‍ത്താ വിനിമയ മന്ത്രാലയം ഭേദഗതി ചെയ്തു. മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടും. 15 ദിവസത്തിനുള്ളില്‍ പരാതി പരിശാധിച്ച്‌ വാര്‍ത്തകള്‍ വ്യാജമാണോ അല്ലയോ […]

സ്​ട്രീറ്റ്​ വ്യൂവിന് ​കേന്ദ്രസര്‍ക്കാര്‍​ അനുമതിയില്ല

ന്യൂഡല്‍ഹി: 360 ഡിഗ്രി പനോരമിക്​ വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്‍റെ​  പുതിയ പദ്ധതിക്ക്​ കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. പദ്ധതിക്ക്​ അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍​ ലോക്​സഭ​യെ അറിയിച്ചു. 2015ലാണ്​ പദ്ധതിക്ക്​ അനുമതി ഗൂഗിള്‍കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്​. എന്നാല്‍ പുതിയ സംവിധാനത്തിന്​ അനുമതി നല്‍കാനാവില്ലെന്ന്​ കേന്ദ്രമന്ത്രി ഹന്‍സരാജ്​ ഗംഗാരം അഹിര്‍ ഗൂഗ്​ളിനെ അറിയിക്കുകയായിരുന്നു. 360 ഡിഗ്രി പനോരമിക്​ വ്യൂവില്‍ നഗരങ്ങളിലെ തെരുവകളുള്‍പ്പടെ കാണുന്നതിനുള്ള സംവിധാനമാണ്​ സ്​ട്രീറ്റ്​ വ്യൂ ആപില്‍ ഗൂഗ്​ള്‍ ഒരുക്കുന്നത്​. 3ഡി ചിത്രങ്ങള്‍ […]

എല്ലാ എം.പിമാരും ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്ക് നേടണമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ബി.ജെ.പിയുടെ എല്ലാ എം.പിമാരും അവരവരുടെ ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്കെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാ ലൈക്കുകളും യാഥാര്‍ത്ഥ്യമായിരിക്കണം, മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്നും പണം നല്‍കി വാങ്ങുന്ന ലൈക്ക് ആയിരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പ്രധാനമന്ത്രി ഈക്കാര്യം ആവശ്യപ്പെട്ടത്. ലൈക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോയിലൂടെ സംവദിക്കണമെന്നും പ്രധാനമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭ […]

ഫേസ്​ബുക്കിന് മുന്നറിയിപ്പുമായി ​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഫേസ്​ബുക്കിന്​ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ്​ ഫേസ്​ബുക്കിന്​ മുന്നറിയിപ്പുമായി രംഗത്തെത്തതിയത്​. 50 മില്യണ്‍ ഉപയോക്താക്കളുടെ വ്യക്​തിഗത വിവരങ്ങള്‍ ഫേസ്​ബുക്ക്​ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ക്കിടയിലാണ്​ രവിശങ്കര്‍ പ്രസാദി​ന്‍റെ ട്വീറ്റ്​.- പൗരന്‍മാരെ ശാക്തികരി ക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക്​ അംഗീകരിക്കുന്നത്​. പക്ഷേ സാമൂഹിക മാധ്യമങ്ങളിലെ വിദേശ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ രവിശങ്കര്‍ പ്രസാദ്​ ട്വിറ്ററില്‍ കുറിച്ചു.  

ഒാണ്‍ലൈന്‍ മാധ്യമങ്ങളെ​ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒാണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ​ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളടെ വാര്‍ത്താ പ്രസിദ്ധീകരണത്തിലും പ്രവര്‍ത്തനത്തിലും പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന്​​ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ്​ മന്ത്രി സ്​മൃതി ഇറാനി പറഞ്ഞൂ. ഒ​രു ചാ​ന​ല്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെയായിരുന്നു മന്ത്രിയുടെ പ്രസ്​താവന. ഓണ്‍ലൈന്‍ മാ​ധ്യ​മ​ങ്ങ​ളി​ലെ വാര്‍ത്താ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഒരു നിയമവും ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ഇ​തു സം​ബ​ന്ധി​ച്ച നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ആ​ലോ​ച​ന ന​ട​ത്തി​വരുകയാണെന്നും മന്ത്രി വ്യക്​തമാക്കി. എന്നാല്‍ നി​യ​മം സം​ബ​ന്ധി​ച്ച്‌​ മന്ത്രി വ്യ​ക്ത​ത ന​ല്‍​കി​യി​ല്ലെ​ങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ […]

ഹൈവേകളിലെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ സുപ്രിംകോടതി അനുമതി

ന്യൂഡല്‍ഹി: ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിംകോടതി. മദ്യശാലകള്‍ തുറക്കാന്‍ നേരത്തേ ഇളവ് നല്‍കിയ പഞ്ചായത്തുകളിലെ നഗരമേഖലകളിലെ കള്ളുഷാപ്പുകളാണ് തുറക്കാന്‍ അനുമതി നല്‍കിയത്. കേരളത്തില്‍ നിലവില്‍ 500 ലധികം കള്ളുഷാപ്പുകളാണ് പൂട്ടികിടക്കുന്നത്. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധിയില്‍ നേരത്തെ സുപ്രിം കോടതി ഇളവ് വരുത്തിയിരുന്നു. ഈ ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്നാണ് സുപ്രിം കോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക. നഗരപരിധി ഏതാണെന്നതിനെ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് […]

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം: നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ പുതുക്കിയ അപേക്ഷയും ഫയല്‍ ചെയ്തിട്ടുണ്ട്. വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെയും സ്വീകരിച്ചിരുന്നത്. എന്നാല്‍ ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇപ്പോള്‍ ആധാര്‍ നിയമത്തില്‍ മാറ്റം വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എച്ച്‌എസ് ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ 2015 ഫെബ്രുവരിയിലായിരുന്നു ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ […]

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ മേള ചെങ്ങന്നൂരില്‍- 5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം

തിരുവനന്തപുരം: 5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ മേള ചെങ്ങന്നൂരില്‍. കൊഴുവല്ലൂര്‍ സെന്റ് തോമസ് എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ എട്ടാം ക്ലാസ് മുതല്‍ ബുരുദാനന്തര ബിരുദ യോഗ്യതക്കാര്‍ക്കു വരെ പങ്കെടുക്കാം. എല്ലാ ജില്ലക്കാര്‍ക്കും പങ്കെടുക്കാവുന്ന ഈ തൊഴില്‍ മേളയില്‍ രജിസ്ട്രേഷന്‍ തുകയില്ല. വയസ്സ്, യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം 18-ന് 9-ന് മുന്‍പ് കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മേള നടക്കുന്ന കേന്ദ്രത്തിലേക്ക് സൗജന്യമായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]

ആധാര്‍ ബന്ധിപ്പിക്കല്‍; ജനങ്ങള്‍ക്ക് ആശ്വസിക്കാം

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്ന അവസാന തീയതി നീട്ടാന്‍ സാധ്യത. മാര്‍ച്ച്‌ 31 വരെ കാലാവധി നീട്ടണമെന്ന ആശയം കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. ഇതിനു മുന്‍പും ഞങ്ങള്‍ കാലാവധി നീട്ടിയിട്ടുണ്ട്. നമുക്ക് അത് വീണ്ടും ചെയ്യാന്‍ കഴിയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഒരു ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. സമയപരിധി മാര്‍ച്ച്‌ 31ആയതിനാല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് […]

‘എല്ലാവര്‍ക്കും വൈദ്യുതി’; കേന്ദ്രത്തിന്‍റെ സൗഭാഗ്യ സ്കീം ഇരുട്ടില്‍

ന്യൂഡല്‍ഹി:  രാജ്യത്തെ എല്ലാവര്‍ക്കും വൈദ്യുതി എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സൗഭാഗ്യ സ്കീം പാതി വഴിയില്‍.  2019-തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. എന്നാല്‍, അടുത്ത നാലു വര്‍ഷമെങ്കിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ എടുക്കുമെന്നാണ് ഫാക്‌ട്ചെക്കര്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതി നടപ്പില്‍ വന്ന് നാലു മാസത്തിനിടെ 2.6 ദശലക്ഷം വീടുകള്‍ വൈദ്യുതികരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാജ്യത്തെ 230 ദശലക്ഷം പേര്‍ക്ക് ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ല എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു അതേസമയം  രാജ്യത്തെ 78 ശതമാനം വീടുകളിലും വൈദ്യൂതീകരണം […]