പീഡനങ്ങള്‍ക്ക് കാരണം വസ്ത്രധാരണമല്ലെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണമെന്ന നിരീക്ഷണം ശുദ്ധ അസംബന്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. വസ്ത്രധാരണമാണ് കാരണമെങ്കില്‍ പ്രായമായ സ്ത്രീകളും കുട്ടികളും പീഡനത്തിനിരയാകുന്നത് എങ്ങനെയാണെന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. ”ചില ആളുകള്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നു. അങ്ങനെയാണെങ്കില്‍ പ്രായമായ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പിഞ്ചുകുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?”, ഫിക്കി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. രാജ്യത്തെ നിയമസംവിധാനങ്ങള്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സിം കാര്‍ഡ് എടുക്കുമ്പോള്‍ ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി:  സിം കാര്‍ഡ് എടുക്കുമ്പോള്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. നേരത്തെ ആധാറുമായി ലിങ്ക് ചെയ്യാത്ത മൊബൈല്‍ കണക്ഷനുകളെല്ലാം റദ്ദാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. 2017 ജൂണിലാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്. വിഷയത്തില്‍ വിശദമായ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ […]

15 മിനിട്ട് മാതൃഭാഷയില്‍ സംസാരിക്കാമോയെന്നു രാഹുലിനോട് മോദി

ന്യൂഡല്‍ഹി: 15 മിനിട്ട് മാതൃഭാഷയിലോ മറ്റേതെങ്കിലും സംസാരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തിരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെയും രാഹുലിനേയും അതിരൂക്ഷമായാണ് മോദി തിരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ ഇംഗ്ലീഷിലോ,​ ഹിന്ദിയിലോ രാഹുലിന്‍റെ  മാതൃഭാഷയിലോ പേപ്പറിന്‍റെ സഹായമില്ലാതെ സംസാരിക്കാന്‍ രാഹുലിന് കഴിയുമോയെന്ന് മോദി ചോദിച്ചു. രാഹുലിന്റെ മാതാവും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഇറ്റാലി ബന്ധം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ […]

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ; നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് പുതിയ ദേഭഗതി. നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ്, തെളിവ് നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ (പോക്‌സോ) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും. കത്വ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് […]

സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കരുതെന്ന്​ കേന്ദ്രസര്‍ക്കാര്‍ സമിതി

ന്യൂഡല്‍ഹി: ദേശീയഗാനം സിനിമ തിയേറ്ററില്‍ നിര്‍ബന്ധമാക്കരുതെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ സമിതി സര്‍ക്കാറിന്​​ ശിപാര്‍ശ നല്‍കാനൊരുങ്ങുന്നു. ദേശീയഗാനം പാടുകയോ അവതരിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച്‌ പഠിക്കുന്നതിനായാണ്​ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്​ ദേശീയഗാനം പാടുന്നത്​ സിനിമയുടെ സുഗമമായ കാഴ്​ചയെ ഇല്ലാതാക്കും. അത്​ തിയേറ്ററിനുള്ളില്‍ ആശയക്കുഴപ്പത്തിന്​ കാരണമാവുമെന്നും ഇത്​ ദേശീയഗാനത്തെ അവഹേളിക്കുന്നതിന്​ തുല്യമാണെന്നുമാണ്​ സമിതി വിലയിരുത്തുന്നത്​​. കഴിഞ്ഞ​ വര്‍ഷം ഡിസംബര്‍ 5നാണ്​ 12 അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്​. ആറുമാസത്തിനകം റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനാണ്​ സമിതിയോട്​ നിര്‍ദേശിച്ചിരുന്നത്​​. […]

കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഭീം ആപ്പ്

ഭാരത് ഇന്‍റര്‍ഫേയ്‌സ് ഫേയ്‌സ് ഫോര്‍ മണി (ഭീം) ആപ്പ് പുതിയ കാഷ്ബാക്ക് പ്ലാന്‍ അവതരിപ്പിച്ചു. ഈ ഓഫര്‍ പുതിയതും പഴയതുമായ ഉപക്താക്കള്‍ക്ക് ലഭ്യമാവും. ഓരോ മാസവും 750 രൂപവരെ കാഷ്ബാക്ക് ലഭിക്കുന്ന പ്ലാന്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഭീം ആപ്പിന്‍റെ ഉപയോക്താക്കാളായ വ്യാപാരികള്‍ക്ക് 10,000 രൂപവരെ പ്രതിമാസം കാഷ്ബാക്ക് ലഭിക്കും. ആദ്യ ഇടപാടിന് ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് 51 രൂപ കാഷ്ബാക്ക് ലഭിക്കും. ഈ ആപ്പില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് സൈന്‍ ഇന്‍ […]

60 വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന് സി ബി എസ് ഇ

തിരുവനന്തപുരം: അറുപത് വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന ഉത്തരവുമായി സി ബി എസ് ഇ. അറുപത് വയസുകഴിഞ്ഞയാരും സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ ഇറക്കിയ ഉത്തരവിലാണ് ഇത് സംബന്ധിച്ച്‌ വ്യക്തമാക്കുന്നത്. അറുപത് കഴിഞ്ഞ ആരും അനധ്യാപക തസ്തികയില്‍ തുടരരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കി വേണം പുതിയ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടത്. അതുവരെ സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കണമെന്നും സി.ബി.എസ്.ഇ ഉത്തരവില്‍ […]

എസ്​.സി, എസ്​.ടി വിധി രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എസ്​.സി, എസ്​.ടി നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച ​സുപ്രീംകോടതി വിധി രാജ്യത്ത്​ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയെന്നും വിദ്വേഷത്തിന്​ കാരണമായെന്നും ​കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ്​ കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കിയത്​​. പുനഃപരിശോധനാ ഹര്‍ജിയിലെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട്. വിധി രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ത്തു ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായി. സുപ്രീംകോടതി വിധി രാജ്യത്തിന് വന്‍ ആഘാതമാണ് ഉണ്ടാക്കിയത്. അതിനാല്‍ ഇത് പുനഃപരിശോധിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്ത്​ നിലവിലുളള സാഹോദര്യത്തെ വിധി തകര്‍ത്തുവെന്നും വിദ്വേഷത്തിന്​ കാരണമായെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. […]

ഒാണ്‍ലൈന്‍ വാര്‍ത്തകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രി​ഡിറ്റേഷന്‍ റദ്ദാക്കാനുള്ള വിവാദ ഉത്തരവ്​ പിന്‍വലിച്ചതിന്​ പിന്നാലെ ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയ​ന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ്​ വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്‍റെ തീരുമാനം. അതേ സമയം, ഇതുസംബന്ധിച്ച്‌​ ഉത്തരവുകളൊന്നും ഒൗദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍, ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്​ സംബന്ധിച്ച വാര്‍ത്ത വിനിമയ മന്ത്രാലത്തി​ന്‍റെ ഉത്തരവ്​ വ്യാപകമായി ഇന്‍റര്‍നെറ്റിലുടെ അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്​. ബ്രോഡ്​കാസ്​റ്റിങ്​ ഡയറക്​ടര്‍ അമിത്​ കറ്റോച്ച്‌​ ഒപ്പുവെച്ച ഉത്തരവാണ്​ പ്രചരിക്കുന്നത്​. ഒാണ്‍ലൈന്‍ മീഡിയ, […]

അരുണ്‍ ജയ്റ്റ്‌ലിക്ക് ഗുരുതര വൃക്കരോഗം

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് ഗുരുതരമായ വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. സര്‍ജറിക്കായി ഉടന്‍ ആശുപത്രിയിലെത്താന്‍ ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചതായും വിവരം. എന്നാല്‍ ധനകാര്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിയുടെ വൃക്ക മാറ്റിവെക്കാന്‍ നിര്‍ദ്ദേമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെയ്റ്റ്‌ലിയുടെ വസതിയിലെത്തിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ചികിത്സിക്കുന്നത്. അടുത്തയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയുന്നത്. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ജയ്റ്റ്‌ലി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല.  ഉത്തര്‍പ്രദേശില്‍ […]