പീഡനങ്ങള്‍ക്ക് കാരണം വസ്ത്രധാരണമല്ലെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണമെന്ന നിരീക്ഷണം ശുദ്ധ അസംബന്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. വസ്ത്രധാരണമാണ് കാരണമെങ്കില്‍ പ്രായമായ സ്ത്രീകളും കുട്ടികളും പീഡനത്തിനിരയാകുന്നത് എങ്ങനെയാണെന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു.

”ചില ആളുകള്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നു. അങ്ങനെയാണെങ്കില്‍ പ്രായമായ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പിഞ്ചുകുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?”, ഫിക്കി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നിര്‍മ്മല സീതാരാമന്‍ ചോദിച്ചു.

രാജ്യത്തെ നിയമസംവിധാനങ്ങള്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*