എസ്​.സി, എസ്​.ടി വിധി രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എസ്​.സി, എസ്​.ടി നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച ​സുപ്രീംകോടതി വിധി രാജ്യത്ത്​ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയെന്നും വിദ്വേഷത്തിന്​ കാരണമായെന്നും ​കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ്​ കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കിയത്​​.

പുനഃപരിശോധനാ ഹര്‍ജിയിലെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട്. വിധി രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ത്തു ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായി. സുപ്രീംകോടതി വിധി രാജ്യത്തിന് വന്‍ ആഘാതമാണ് ഉണ്ടാക്കിയത്. അതിനാല്‍ ഇത് പുനഃപരിശോധിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

രാജ്യത്ത്​ നിലവിലുളള സാഹോദര്യത്തെ വിധി തകര്‍ത്തുവെന്നും വിദ്വേഷത്തിന്​ കാരണമായെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിധിയില്‍ വ്യക്​തത വരുത്തണമെന്നും നിയമത്തെ ദുര്‍ബലമാക്കുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്‌ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്. വിധിക്കെതിരെ ദലിതരും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദില്‍ പഞ്ചാബ്, ഒഡിഷ, ഉത്തര്‍പ്രദേശ് തുടങ്ങി പത്തോളം സംസ്ഥാനങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആദ്യം സമാധാനപരമായി തുടങ്ങിയ ബന്ദ് പിന്നീട് അക്രമാസക്തമാകുകയായിരുന്നു.

prp

Related posts

Leave a Reply

*