കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഭീം ആപ്പ്

ഭാരത് ഇന്‍റര്‍ഫേയ്‌സ് ഫേയ്‌സ് ഫോര്‍ മണി (ഭീം) ആപ്പ് പുതിയ കാഷ്ബാക്ക് പ്ലാന്‍ അവതരിപ്പിച്ചു. ഈ ഓഫര്‍ പുതിയതും പഴയതുമായ ഉപക്താക്കള്‍ക്ക് ലഭ്യമാവും. ഓരോ മാസവും 750 രൂപവരെ കാഷ്ബാക്ക് ലഭിക്കുന്ന പ്ലാന്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഭീം ആപ്പിന്‍റെ ഉപയോക്താക്കാളായ വ്യാപാരികള്‍ക്ക് 10,000 രൂപവരെ പ്രതിമാസം കാഷ്ബാക്ക് ലഭിക്കും.

ആദ്യ ഇടപാടിന് ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് 51 രൂപ കാഷ്ബാക്ക് ലഭിക്കും. ഈ ആപ്പില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് സൈന്‍ ഇന്‍ ചെയ്യേണ്ടത്. ഇങ്ങനെ നിങ്ങള്‍ക്ക് അക്കൗണ്ടുകളെ ഭീം ആപ്പുമായി ബന്ധിപ്പിക്കാം. ഒരു രൂപയോ അതില്‍ കൂടുതലോ ആദ്യമായി അയച്ചാല്‍ നിങ്ങള്‍ക്ക് കാഷ്ബാക്ക് ലഭിക്കും.

മാത്രമല്ല, 25 രൂപ കാഷ്ബാക്ക് വിപിഎ/യുപിഐ ഐഡി, അക്കൗണ്ട് നമ്പര്‍ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ലഭിക്കും. കുറഞ്ഞത് 100 രൂപയെങ്കിലും ഇങ്ങനെ അയച്ചിരിക്കണം. ഇങ്ങനെ മാസം 500 രൂപവരെ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാമെന്നാണ് റിപ്പോര്‍ട്ട്.

മാസം 25 മുതല്‍ 50 തവണ വരെ ഇടപാടുകള്‍ നടത്തിയാല്‍ ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് 100 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. 50 നും 100 നും ഇടയില്‍ ഇടപാട് ഒരു മാസം നടത്തിയാല്‍ 200 രൂപയും കാഷ്ബാക്ക് ലഭിക്കും. 250 രൂപയാണ് പ്രതിമാസം 100 തവണയില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ കാഷ്ബാക്കായി ലഭിക്കുന്നത്. ഈ ഇടപാടുകളെല്ലാം 10 രൂപയോ അതില്‍ കൂടുതലോ ആയിരിക്കണം.

50 രൂപവരെയുള്ള ഇടപാട് തുകയുടെ 10 ശതമാനം കാഷ്ബാക്ക് ആയി വ്യാപാരികള്‍ക്ക് ലഭിക്കും. ഭീം ആപ്പ് വഴി യുപിഐ പേമെന്റ് ലഭിക്കുന്ന മറ്റ് ബാങ്കുകളിലെ വ്യാപാരികള്‍ക്ക് 50 രൂപവരെയുള്ള ഇടപാടിന് 10 ശതമാനം കാഷ്ബാക്ക് ലഭിക്കും.

prp

Related posts

Leave a Reply

*