ന്യൂഡല്‍ഹി: ഒാണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളടെ വാര്‍ത്താ പ്രസിദ്ധീകരണത്തിലും പ്രവര്‍ത്തനത്തിലും പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞൂ. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമവും ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചന നടത്തിവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നിയമം സംബന്ധിച്ച് മന്ത്രി വ്യക്തത നല്കിയില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വരുന്ന വാര്‍ത്തകള്‍ നിയന്ത്രിക്കാനാണ് ഈ നീക്കം എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

