ഈ വര്‍ഷം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത് 17 ദേശസ്​നേഹ സിനിമകള്‍

ദില്ലി: 2017 ല്‍ ദൂരദര്‍ശനില്‍ ദേശസ്നേഹം വിഷയമായ സിനിമകളുടെ പ്രദര്‍ശനത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം വിവിധ ഭാഷകളിലായി ദേശസ്നേഹം സംബന്ധമായ 17 സിനിമകളാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്. ബി.ജെ.പി എം.പിയായ ഹരീഷ്​ ദ്വിവേദിയുടെ ചോദ്യത്തിന് മറുപടിയായി വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ ആണ് ഈ കാര്യം ലോക്സഭയില്‍ പറഞ്ഞത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യസ്നേഹം മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2015ല്‍ നാല് ചിത്രവും. 2016ല്‍ അത് 14 ചിത്രങ്ങളായി ഉയര്‍ന്നു. എന്നാല്‍ 2017ല്‍ ഇത് 17 ചിത്രങ്ങളായി. കൂടാതെ പ്രമുഖ ദേശീയവാദികളുടെ ജീവിതം പ്രമേയമാകുന്ന ആറ് ഡോക്യുമെന്‍ററികള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 36 ദേശസ്നേഹ ചിത്രങ്ങളാണ് ദുരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നും വാര്‍ത്ത വിതരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*