മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്‍റെ  ഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്.  ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു.

ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*