പുതുവര്‍ഷാഘോഷങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടനകള്‍

ബംഗളൂരു:വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് പിറകെ പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടനകള്‍.  ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഡിസംബര്‍ 31ന് രാത്രി 12 മണിയോടെ എല്ലാവരും പുതുവത്സര ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നുമാണ് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെടുന്നത്.

വിഎച്ച്‌പി, ബജ്രംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് വിലക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആഘോഷപരിപാടികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇവര്‍ നഗരത്തിലെ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ 12 മണിക്ക് മുന്‍പ് കഴിയുന്ന വിധത്തില്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസിനെയും സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ വാലന്‍റൈന്‍സ് ഡേയുടെ മറവില്‍ അനാശാസ്യം നടക്കുന്നുവെന്നാരോപിച്ച്‌ സ്ത്രീകള്‍ അടക്കമുള്ളവരെ ഹിന്ദുസംഘടനകള്‍ അക്രമിച്ചിരുന്നു. ശ്രീരാമസേന അടക്കമുള്ള സംഘടനകളാണ് യുവാക്കള്‍ക്ക് നേരെ ആകമണം അഴിച്ചുവിട്ടത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ലൈംഗികതയ്ക്കും ലഹരി ഉപയോഗത്തിനുമുള്ള അവസരങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദുസംഘടനകള്‍ രാത്രിയിലെ ആഘോഷങ്ങളെ എതിര്‍ക്കുന്നത്.

എന്നാല്‍ ആഘോഷങ്ങളെ വിലക്കാനോ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ ഇത്തരം സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ യാതൊരു അധികാരവുമില്ലെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാറുള്ളതാണെന്നും ഇതൊന്നും വിലപ്പോവില്ലെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

 

 

prp

Related posts

Leave a Reply

*