ക്രിസ്മസ്- പുതുവല്‍സരാഘോഷത്തിന് മാത്രം സംസ്ഥാനത്ത് ചെലവായത് 480.14 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ വേളയില്‍ മാത്രം കേരളത്തില്‍ ചെലവായത് 480.14 കോടി രൂപയുടെ വിദേശമദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം 402.35 കോടി രൂപയുടെ മദ്യമായിരുന്ന സംസ്ഥാനത്ത് ഈ സമയത്ത് വിറ്റുപോയിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ഉച്ചവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ക്രിസ്മസ് കാലത്ത് മാത്രം മലയാളികള്‍ 313.63 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ക്രിസ്മസിനു മുന്‍പുള്ള മൂന്നു ദിവസത്തെ കണക്കാണിത്. ഡിസംബര്‍ 24ന് മാത്രം 157.05 കോടി […]

പുതുവര്‍ഷാഘോഷങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടനകള്‍

ബംഗളൂരു:വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് പിറകെ പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടനകള്‍.  ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഡിസംബര്‍ 31ന് രാത്രി 12 മണിയോടെ എല്ലാവരും പുതുവത്സര ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നുമാണ് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെടുന്നത്. വിഎച്ച്‌പി, ബജ്രംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് വിലക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആഘോഷപരിപാടികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇവര്‍ നഗരത്തിലെ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ 12 മണിക്ക് മുന്‍പ് കഴിയുന്ന വിധത്തില്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസിനെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വാലന്‍റൈന്‍സ് ഡേയുടെ മറവില്‍ അനാശാസ്യം നടക്കുന്നുവെന്നാരോപിച്ച്‌ സ്ത്രീകള്‍ അടക്കമുള്ളവരെ ഹിന്ദുസംഘടനകള്‍ […]

പുതുവര്‍ഷരാവില്‍ കൊച്ചി കാര്‍ണിവലിനെ മനോഹരമാക്കാന്‍ സംഗീത നിശ

കൊച്ചി: ലോക പ്രശസ്തമായ പുതുവത്സരാഘോഷമായ കൊച്ചി കാര്‍ണിവലില്‍ ഇക്കുറി ബിനാലെ സംഗീത വിരുന്നൊരുക്കുന്നു. പ്രശസ്ത റോക്ക് സംഗീത ബാന്‍ഡായ ബൈജു ധര്‍മ്മജന്‍ സിന്‍ഡിക്കേറ്റിന്‍റെ സംഗീത നിശയാണ് പുതുവത്സര രാവിനെ ഹരം പിടിപ്പിക്കാനൊരുങ്ങുന്നത്. കൊച്ചിയുടെ തനത് സാംസ്കാരിക പൈതൃകമാണ് കൊച്ചി ബിനാലെയെ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിച്ച പ്രധാന ഘടകമെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഈ പൈതൃകത്തിന്‍റെ പ്രധാന മുഖമുദ്രയിലൊന്നാണ് കാര്‍ണിവല്‍. അതിനാല്‍ തന്നെ സംഗീത നിശയിലൂടെ ഈ സാംസ്കാരികത്തനിമയില്‍ പങ്കാളിയാകുകയാണ് ബിനാലെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. […]