എല്‍പിജിയെക്കാള്‍ 60 ശതമാനം വിലക്കുറവില്‍ പിഎന്‍ജി

ന്യൂഡല്‍ഹി: പാചകവാതകത്തിന്‍റെ കുത്തനെയുള്ള വില വര്‍ദ്ധനവിന് ആശ്വാസമേകി പിഎന്‍ജി(പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) പദ്ധതി എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സിറ്റി ഗ്യാസ് പദ്ധതി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.

129 ജില്ലകളിലേക്കാണ് ഈ പദ്ധതി നടപ്പിലാക്കുക.ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കും ഈ പദ്ധതി ഉപയോഗപ്രദമാകും. പൈപ്പ് വഴി ഗ്യാസ് വീടുകളില്‍ എത്തുന്നതിനാലാണ് പൈപ്ഡ് നാച്ചുറല്‍ ഗ്യാസ് എന്ന് അറിയപ്പെടുന്നത്. എല്‍പിജിയെക്കാള്‍ 60 ശതമാനം വിലക്കുറവിലാണ് പിഎന്‍ജി ലഭ്യമാകുക. ഈ പദ്ധതി 96 നഗരങ്ങളെയാണ് കവര്‍ ചെയ്യുന്നത്. 46.5 ലക്ഷം വീടുകളിലേക്ക് ഈ പദ്ധതിയെത്തും. 32 ലക്ഷം സിഎന്‍ജി വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.

അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി പിഎന്‍ജി കണക്ഷനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 4600 സിഎന്‍ജി സ്റ്റേഷനുകളും പ്രവര്‍ത്തന സജ്ജമാകും. സ്റ്റീല്‍ നിര്‍മ്മിതമായ വിതരണക്കുഴലുകളില്‍ നിന്നാണ് വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും ചെറു പൈപ്പുകള്‍ സ്ഥാപിച്ച് വാതകമെത്തിക്കുന്നത്.

മീറ്റര്‍ റീഡിങ് നടത്തിയാണ് നിരക്ക് കണക്കാക്കുന്നത്. ഈ പദ്ധതി വരുന്നതുവഴി ഒട്ടേറെ ഗുണങ്ങളുമുണ്ട്. ഗ്യാസ് ഏജന്‍സിയില്‍ വിളിച്ച് ബുക്ക് ചെയ്തു സിലിണ്ടറിനുവേണ്ടി നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടതില്ലെന്നതും നേട്ടമാണ്. വീടുകളില്‍ കണക്ഷന്‍ ലഭിക്കാന്‍ ഒരു തുക ഈടാക്കും. ഫിറ്റിങ് ചാര്‍ജും. കണക്ഷന്‍ വേണ്ടെന്നുവെക്കുമ്പോള്‍ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കുകയും ചെയ്യും. കേരളത്തില്‍ മലപ്പുറത്തും, കോഴിക്കോടും, കണ്ണൂരും,തൃശ്ശൂരും പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കുന്നതാണ്.

prp

Related posts

Leave a Reply

*