മോദി സര്‍ക്കാരിന്‍റെ വിദേശ നിക്ഷേപം ഗുണകരമായില്ല; കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ ഗുണകരമായിരുന്നില്ലെന്ന സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. നേരിട്ടുള്ള വിദേശ നിക്ഷേപം ലക്ഷ്യമിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മൂന്ന് ഉഭയകക്ഷി കരാറുകള്‍ മാത്രമാണ് ഒപ്പിട്ടത്.

വിദേശ നിക്ഷേപം വഴി തൊഴിലവസരങ്ങളുണ്ടാക്കിയതിന്‍റെ കണക്കുകളും രേഖപെടുത്തിയിട്ടില്ല. നേരിട്ടുള്ള വിദേശ നിക്ഷേപത്തെ മുന്‍ നിര്‍ത്തി ലോകസഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിനാണ് വാണിജ്യമന്ത്രാലയം മറുപടി നല്‍കിയത്.

നേരിട്ടുള്ള വിദേശ നിക്ഷേപം വഴി എത്ര തൊഴിലവസരങ്ങളുണ്ടായി എന്ന ചോദ്യത്തിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒപ്പിട്ടത് മൂന്ന് ഉഭയകക്ഷി കരാറുകളാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടടിക്കപ്പെട്ടതിന്‍റെ കണക്ക് കണ്ടെത്താന്‍ സര്‍ക്കാരിന്‍റെ പക്കല്‍ സംവിധാനങ്ങളില്ലെന്നുമായിരുന്നു മറുപടി.

2013 ഡിസംബര്‍ 12ന് യുഎഇയുമായി കരാര്‍ ഒപ്പുവെച്ചു. കരാര്‍ പരിഷ്‌ക്കരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. 2018 സെപ്റ്റംബര്‍ 24ന് ബെലറുസുമായും 2018 ഡിസംബര്‍ 18ന് തായ്‌പേയുമായി കരാര്‍ ഒപ്പിട്ടു. എന്നാല്‍ ഇതിന്‍റെ തുടര്‍ നടപടികളും വിശദാംശങ്ങളും ലഭ്യമല്ല. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ വലിയ രീതിയില്‍ ഗുണം ചെയ്തുവെന്നും നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ചൈനയെ മറികടക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സര്‍ക്കാരിന്‍റെ കണക്കുകള്‍ പുറത്തുവന്നത്.

prp

Related posts

Leave a Reply

*