മുന്നാക്ക സംവരണം; അംബേദ്കറിന്‍റെ സ്വപ്നമാണ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്‍റെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉയര്‍ച്ചയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം, നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസവുമാണ് ബിജെപി സര്‍ക്കാരിന്‍റെ ശക്തിയെന്നും രാജ്യത്ത് മാറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് തെളിയിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

നാലുവര്‍ഷം കൊണ്ട് സകല മേഖലകളിലും രാജ്യത്തെ മുന്നിലെത്തിക്കാനായി. ചിലര്‍ കര്‍ഷകരെ രാഷ്ട്രീയ നേട്ടത്തിന് ആയുധം ആക്കുകയാണ്. കര്‍ഷകര്‍ക്ക് കൃഷി ചിലവിന്‍റെ ഒന്നര മടങ്ങു താങ്ങുവില ഉറപ്പാക്കുമെന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വികസന പദ്ധതികള്‍ക്ക് താന്‍ തന്‍റെ പേര് നല്‍കിയില്ല. തനിക്ക് തന്നേക്കാള്‍ വലുതാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*