കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നോക്ക സംവരണ ബില്‍: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെക്കുറിച്ച്‌ കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നാക്ക സംവരണ ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നോക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന സംവരണ ബില്‍ ചരിത്രപരമാണെന്നും മോദി അവകാശപ്പെട്ടു. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന ഭരണഘടനാ (124ാം ഭേദഗതി) ബില്‍, 2019 ലോക്‌സഭ അംഗീകരിച്ചിരുന്നു.

അതേസമയം, ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രാജ്യസഭ കലുഷിതമായിരുന്നു. എന്നാല്‍ ‘ജനങ്ങളുടെ അഭിപ്രായം’ രാജ്യസഭ മാനിക്കും എന്നാണ് തന്‍റെ വിശ്വാസം എന്ന് നരേന്ദ്ര മോദി സോലാപൂരില്‍ നടന്ന റാലിയില്‍ പറഞ്ഞു. ശക്തമായ എതിര്‍പ്പാണ് സംവരണ ബില്‍ രാജ്യസഭയില്‍ നേരിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ തട്ടിപ്പാണിതെന്ന് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങളല്ലാത്ത ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വഭേദഗതി ബില്‍ ഇന്നലെ ലോക്‌സഭയില്‍ പാസായിരുന്നു. ആസാമിലേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ അവകാശങ്ങളെ പൗരത്വഭേദഗതി ബില്‍ ഹനിക്കില്ല എന്നും മോദി സോലാപൂരില്‍ പറഞ്ഞു.

prp

Related posts

Leave a Reply

*