മുഖത്തെ പാടുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ..?പരിഹാരം ഉടനടി

മുഖക്കുരുവും ,കരിവാളിപ്പും ,മുഖത്തെ കറുത്ത പാടുകളുമെല്ലാം പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരു അഭംഗിയാണ്. എല്ലാവരും സൗന്ദര്യം ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ടാണല്ലോ അണിഞ്ഞൊരുങ്ങി നടക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്. കൗമാര പ്രായത്തില്‍ സൗന്ദര്യത്തിനു സ്ത്രീയും പുരുഷനും വളരെ ഏറെ പ്രാധാന്യം നല്‍കുന്നു .കൗമാര പ്രായത്തില്‍ കടന്നു വരുന്ന മുഖക്കുരുവും കറുത്ത പാടുകളും മുഖത്തിനെ മാത്രമല്ല യുവാക്കളുടെ മനസ്സിനെ വരെ ബാധിക്കുന്നു . ഈ പാടുകള്‍ മാറ്റാന്‍ വേണ്ടി എത്ര പണം ചിലവാക്കിയും ക്രീമുകളും മരുന്നുകളും ഉപയോഗിക്കാന്‍ ഇവര്‍ തയ്യാറാവുന്നു. രാസവസ്തുക്കള്‍ അടങ്ങി […]

ആകര്‍ഷണം കൂട്ടാം; വസ്ത്രധാരണത്തില്‍ അല്‍പ്പം ശ്രദ്ധ മതി

വസ്ത്രധാരണം ഒരു കലയാണ്. ഇത് ശരിയായ രീതിയില്‍ ആണെങ്കില്‍ ആകര്‍ഷണം പതിന്‍മടങ്ങ് കൂടുമെന്ന് മാത്രമല്ല നിങ്ങളുടെ ആത്മ വിശ്വാസവും വര്‍ദ്ധിക്കും. വസ്ത്രധാരണത്തെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. ശരീരത്തിന്‍റെ ആകൃതിക്ക് ഒത്താവണം വസ്ത്രത്തിന്‍റെ ഡിസൈന്‍ നിശ്ചയിക്കേണ്ടത്. തടിച്ച കൈകള്‍ ഉള്ളവര്‍ വസ്ത്രത്തിന്‍റെ കൈകള്‍ ഇറുക്കമുള്ളതാക്കരുത്. കൈകള്‍ അല്പം അയഞ്ഞ് കിടക്കട്ടെ. അധികം കട്ടിയില്ലാത്ത തരം തുണിയാണ് ഇത്തരക്കാര്‍ക്ക് ചേരുന്നത്. അരക്കെട്ട് തടിച്ചിട്ടാണെങ്കില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത്. ഇത്തരം വസ്ത്രങ്ങള്‍ നിതംബത്തെ എടുത്ത് കാട്ടും. നീളം […]

പെട്ടെന്നു വെളുക്കാന്‍ കടലമാവിന്‍റെ മാജിക്ക്

വെളുത്ത ചര്‍മം കിട്ടാന്‍ മോഹിയ്ക്കാത്തവര്‍ ചുരുങ്ങും. വെളുപ്പുനിറം കുറേയൊക്കെ പാരമ്പര്യമാണ്. വെളുപ്പു നിറം നല്‍കുമെന്നവകാശപ്പെട്ട് പല ക്രീമുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഗുണം നല്‍കുകയാണെങ്കില്‍ തന്നെ എന്തെങ്കിലും പാര്‍ശ്വഫലവുമുണ്ടാകും. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ പോലും സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ കാരണമാകും. ഇത്തരം കാര്യങ്ങള്‍ കണക്കാക്കുമ്പോള്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതാണ് സൗന്ദര്യത്തിന് ഏറ്റവും ഉത്തമം. ഇവ ഗുണം ഉറപ്പു നല്‍കും. ദോഷങ്ങള്‍ ഉണ്ടാക്കുകയുമില്ല. പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളും അടുക്കളയില്‍ നിന്നും ലഭിയ്ക്കാവുന്നതേയുള്ളൂ. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ […]

സ്ലിം ബ്യൂട്ടിയാകാന്‍ എളുപ്പവഴികള്‍

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ച് വഴികള്‍. 1. വെള്ളം കുടിക്കുക വെളളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളം നന്നായി കുടിക്കണം.   2. ആഹാരം കഴിഞ്ഞാല്‍ നടക്കുക കഴിച്ച ഭക്ഷണത്തില്‍ നിന്നും ശരീരത്തില്‍ കയറിയ അമിതമായ കലോറി നടക്കുന്നതിലൂടെ പരിഹരിക്കാം. […]

സൗന്ദര്യപ്രശ്നങ്ങള്‍ ഉറക്കം കെടുത്തുന്നുവോ? വളരെ കുറഞ്ഞ ചിലവില്‍ പരിഹാരം

ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫേഷ്യല്‍ ചെയ്തിട്ടും മുഖത്തെ പാടുകളും ചുളിവുകളുമൊന്നും മാറുന്നില്ലേ ? പേടിക്കേണ്ട. വളരെ കുറഞ്ഞ ചിലവില്‍ സമയനഷ്ടം തീരെ ഇല്ലാതെയുള്ള ഒരു സൗന്ദര്യസംരക്ഷണ മാര്‍ഗം. ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമാണിത്. പറഞ്ഞ് വരുന്നതെന്താണെന്നു വെച്ചാല്‍ ഏവര്‍ക്കും പരിചിതമായ വൈറ്റമിന്‍ ഇ ക്യാപ്സൂളിനെ കുറിച്ചാണ്.   മുഖത്തിന് മാത്രമല്ല പൊതുവെ ഏതൊരാളേയും അലട്ടുന്ന മിക്ക സന്ദര്യപ്രശ്നങ്ങള്‍ക്കും പരിഹാരമായ ഒന്നാണ് വൈറ്റമിന്‍ ക്യാപ്സൂള്‍. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടുന്ന ക്യാപ്സൂള്‍ […]

മറക്കരുത്! പാദങ്ങള്‍ക്കുമുണ്ട് സൗന്ദര്യം

നമ്മള്‍ പാദങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുണ്ടോ? ഭക്ഷണക്രമം, ഉറക്കം, ചര്‍മ്മം, തലമുടി അങ്ങനെ എല്ലാത്തിനും നാം വേണ്ടതിലധികം ശ്രദ്ധകൊടുക്കാറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് മിക്കപ്പോഴും പാദങ്ങളെ അവഗണിക്കുന്നത്? ശരീര സൗന്ദര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് പാദ സംരക്ഷണം തന്നെയാണ്. എങ്ങനെയൊക്കെ നമ്മുടെ പാദങ്ങള്‍ ഭംഗിയും ആരോഗ്യമുള്ളതുമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കഴുകുക, ഉണക്കുക, മോയിസ്ചറൈസ് ചെയ്യുക  ഓഫീസിലെ ജോലിഭാരം കൂടിയ ഒരു ദിവസത്തിനു ശേഷം നിങ്ങള്‍ എന്തു ചെയ്യും? വീട്ടിലെത്തി സൗകര്യപ്രദമായ വസ്ത്രം ധരിച്ച്‌ വല്ലതും കഴിച്ച്‌ കിടക്കയിലേക്ക് […]

തൈര് പറഞ്ഞുതരും സൗന്ദര്യത്തിന്‍റെ മാജിക്ക്…

സൗന്ദര്യം എന്ന് പറയുന്നത് തന്നെ വെളുപ്പു നിറമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കറുത്ത ചര്‍മ്മത്തെക്കാള്‍ ആരാധന നമുക്ക് വെളുത്ത സുന്ദരമായ ചര്‍മ്മത്തോടായിരിക്കും. വെളുപ്പുനിറം ലഭിയ്ക്കാന്‍ വേണ്ടി പല പരീക്ഷണങ്ങളും നടത്തുന്നവരും ധാരണം. എന്നാല്‍ കെമിക്കല്‍ വസ്തുക്കളുടെ ഉപയോഗം പലപ്പോഴും സൗന്ദര്യത്തിനു തിരിച്ചടിയാകാറുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ വെളുത്ത സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ വീട്ടുവൈദ്യം പരീക്ഷിക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. തൈരില്‍ അടങ്ങിയിരിയ്ക്കുന്ന […]

മുടികൊഴിച്ചില്‍ അലട്ടുന്നുവോ?പരിഹാരം ഉടന്‍..

കറുത്ത്  ഇടതൂര്‍ന്ന തലമുടി  സൗന്ദര്യത്തിന്‍റെ പ്രധാന ഭാഗമാണ്.  ഇത്  ഓരോ വ്യക്തിയുടെയും  ആത്മവിശ്വാസത്തെ  വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തിളക്കമുള്ള ഇടതൂര്‍ന്ന തലമുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തലമുടിയുടെ ആരോഗ്യത്തിന്  ചില പ്രകൃതിദത്ത നിര്‍ദ്ദേശങ്ങള്‍ നോക്കാം . ആരോഗ്യമുള്ള തലമുടിക്കായി  ഭക്ഷണ രീതികളിലാണ്  ആദ്യം  മാറ്റം വരുത്തേണ്ടത്. അമിതമായി കാപ്പി കുടിക്കുക, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍,തേന്‍, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. അമിതമായ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ […]

മുഖസൗന്ദര്യത്തിനു തേനും വെളിച്ചെണ്ണയും മതി

ചര്‍മ്മ സൗന്ദര്യത്തിനു നാം വളരെയേറെ ശ്രദ്ധയും പരിഗണനയും നല്‍കാറുണ്ടെങ്കിലും മുഖസൗന്ദര്യത്തെയോര്‍ത്ത് പലപ്പോഴും ടെന്‍ഷനാവാറുമുണ്ട്. മുഖത്തിന് നിറം കുറയുന്നത്, തിളക്കം നഷ്ടപ്പെടുന്നത്, മുഖത്തുണ്ടാവുന്ന കറുത്ത പുള്ളികളും പാടുകളും തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളിയായി മാറുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇത് പലപ്പോഴും പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയാണ് ചെയ്യാറുള്ളത്.  ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അല്‍പം തേനും വെളിച്ചെണ്ണയും മതി. അവ എങ്ങനെയാണ് ഉപകാരപ്രദമാവുന്നതെന്ന് നോക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ […]

മുഖക്കുരുവോ…..അല്‍പ്പം എള്ളെണ്ണ മതി

സ്ത്രീ പുരുഷഭേദമന്യേ  പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു . പ്രത്യേകിച്ചു ടീനേജില്‍. എന്നാല്‍ പല പരീക്ഷണങ്ങളും നടത്തി ബ്യുട്ടിപാര്‍ലറുകള്‍ കയറിയിറങ്ങിയിട്ടും നിരാശരാവേണ്ടി വരാറുണ്ട്. ചര്‍മം വേണ്ട വിധത്തില്‍ സംരക്ഷിക്കാത്തതും എണ്ണമയമുള്ള ചര്‍മവും ഹോര്‍മോണ്‍ പ്രശ്നങ്ങളുമെല്ലാം മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖക്കുരുവിന് സ്വാഭാവിക പരിഹാരങ്ങള്‍ പരീക്ഷിക്കുകയാണ് കൂടുതല്‍ നല്ലത്. ഇതിലൊന്നാണ് എള്ളെണ്ണ. എള്ളെണ്ണ മുഖക്കുരു മാറാന്‍ എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ, മുഖം നല്ലപോലെ കഴുകി വൃത്തിയാക്കി തുടച്ച ശേഷം എള്ളെണ്ണയില്‍ പഞ്ഞി മുക്കി മുഖക്കുരുവിനു മുകളില്‍ അലര്‍ത്താം. ഇത് 20 മിനിറ്റു […]