തൈര് പറഞ്ഞുതരും സൗന്ദര്യത്തിന്‍റെ മാജിക്ക്…

സൗന്ദര്യം എന്ന് പറയുന്നത് തന്നെ വെളുപ്പു നിറമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കറുത്ത ചര്‍മ്മത്തെക്കാള്‍ ആരാധന നമുക്ക് വെളുത്ത സുന്ദരമായ ചര്‍മ്മത്തോടായിരിക്കും. വെളുപ്പുനിറം ലഭിയ്ക്കാന്‍ വേണ്ടി പല പരീക്ഷണങ്ങളും നടത്തുന്നവരും ധാരണം.

എന്നാല്‍ കെമിക്കല്‍ വസ്തുക്കളുടെ ഉപയോഗം പലപ്പോഴും സൗന്ദര്യത്തിനു തിരിച്ചടിയാകാറുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ വെളുത്ത സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ വീട്ടുവൈദ്യം പരീക്ഷിക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്.

തൈര് സ്വാഭാവികമായി ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സെബം ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.

 

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന്‍റെ  ഫ്രഷ്നസ് നില നിര്‍ത്തുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ചര്‍മാരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ഇതിലെ ലാക്ടിക് ആസിഡാണ് സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രയോജനകരമായി പ്രവര്‍ത്തിയ്ക്കുന്നത്. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. നിറം നല്‍കാന്‍ മാത്രമല്ല, ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും ഇത് സഹായിക്കും.

തൈരു കൊണ്ടു ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന പല ഫേസ്പായ്ക്കുകളും ഉണ്ടാക്കാം ഇവയെക്കുറിച്ചു നമുക്ക് നോക്കാം.

 

തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന് നിറം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. മുഖത്തിന് നിറം നല്‍കാന്‍ മാത്രമല്ല, ചര്‍മത്തിലെ പാടുകള്‍ മാറുന്നതിനും മുഖക്കുരു പോലുളള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് ഏറെ നല്ലതാണ്.

തൈരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിനു നിറം മാത്രമല്ല, മൃദുത്വവും നല്‍കും. കറ്റാര്‍വാഴയിലെ വൈറ്റമിന്‍ ഇ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരിലേയും കറ്റാര്‍ വാഴയിലേയും വൈറ്റമിനുകള്‍ ചര്‍മത്തിന് പുതുജീവന്‍ നല്‍കുന്നു. ചര്‍മം നല്ലതായിരിയ്ക്കാന്‍ സഹായിക്കുന്നു. വരണ്ട ചര്‍മത്തിന് ചേര്‍ന്ന ഒരു പരിഹാരം കൂടിയാണിത്.

തൈരില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു തേയ്ക്കുന്നത് മുഖത്തിന് നിറം മാത്രമല്ല, മുഖത്തെ കുരുക്കുളും മറ്റും പോകാനും നല്ലതാണ്. മഞ്ഞളിന് സ്വാഭാവിക അണുനാശക ശക്തിയുണ്ട്. തൈരും മഞ്ഞളും കൂടുന്നത് നല്ല ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറവും മൃദുത്വവും നല്‍കാന്‍ ഏറെ നല്ലതാണ്. മുഖത്തെ പാടുകള്‍ മായ്ക്കാനും ഈ മിശ്രിതം സഹായകമാണ്. പപ്പായയും തേനുമെല്ലാം സ്വാഭാവിമായി ചര്‍മത്തെ വെളുപ്പിയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

ക്യാരറ്റ് അരച്ചതോ ക്യാരറ്റ് നീരോ തൈരില്‍ കലക്കി മുഖത്തു പുരട്ടന്നതും മുഖത്തിന് നിറം നല്‍കും. മൃദുത്വവും നല്‍കും. ചര്‍മകോശങ്ങള്‍ ഉണര്‍വോടെയിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

prp

Related posts

Leave a Reply

*