ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ്

തിരുവനന്തപുരം:മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ്. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ്  ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ഇദ്ദേഹത്തിനെതിരെ  വകുപ്പ് തല നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. അനുമതിയില്ലാതെ ആത്മകഥയെഴുതിയത് ചട്ടലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.

എന്നാല്‍ കേസ് എടുക്കുന്നത് സംബന്ധിച്ച്‌ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.

 

prp

Related posts

Leave a Reply

*