നമ്പി നാരായണന്‍റെ ജീവിതം സിനിമയിലേക്ക്; നായകന്‍ മാധവന്‍

ചെന്നൈ: ​എെ.എസ്​.ആര്‍.ഒ ചാരക്കേസില്‍ അറസ്​റ്റ്​ ചെയ്യപ്പെടുകയും തുടര്‍ന്ന്​ കുറ്റ വിമുക്തനാക്കപ്പെടുകയും ചെയ്​ത ശാസ്​ത്രജ്ഞന്‍ നമ്പി നാരായണ​​​ന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്​.

നമ്പി നാരായണ​​ന്‍റെ ആത്മകഥയായ ‘ഒാര്‍മയുടെ ഭ്രമണപഥങ്ങളി’ലിനെ ആസ്​പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുന്‍നിര താരമായ​ ആര്‍ മാധവനാണ്​ നമ്പി നാരായണനായി വേഷമിടുന്നത്. തമിഴ്​,ഹിന്ദി,ഇംഗ്ലീഷ്​ ഭാഷകളില്‍ പുറത്തിറക്കാനിരിക്കുന്ന ചിത്രത്തി​ന്‍റെ തിരക്കഥ തയാറാക്കുന്നത് ആനന്ദ്​ മഹാദേവാണ്​​. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് ആനന്ദ്​ തിരക്കഥ രൂപപ്പെടുത്തിയത്​.

എെ.എസ്​.ആര്‍.ഒ ചാരക്കേസിന്​ മുന്‍പും ശേഷവുമുള്ള നമ്പി നാരായണ​​ന്‍റെ ജീവിതവും, 1970 കളില്‍ അദ്ദേഹം അവതരിപ്പിച്ച ലിക്വിഡ്​ ഫ്യുവല്‍ ടെക്​നോളജിയെ കുറിച്ചുമുള്ള വിവരങ്ങളും ചിത്രത്തിലുണ്ടാവും. ​ഹോളിവുഡ്​ ചിത്രമായ ​’ഗ്രാവിറ്റി’യുടെ ടെക്​നിക്കല്‍ ടീം ചിത്രത്തി​​ന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ടുകളുണ്ട്​.

 

prp

Related posts

Leave a Reply

*