ചെന്നൈ: എെ.എസ്.ആര്.ഒ ചാരക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് കുറ്റ വിമുക്തനാക്കപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. നമ്പി നാരായണന്റെ ആത്മകഥയായ ‘ഒാര്‍മയുടെ ഭ്രമണപഥങ്ങളി’ലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുന്‍നിര താരമായ ആര് മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. തമിഴ്,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറക്കാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ആനന്ദ് മഹാദേവാണ്. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് ആനന്ദ് തിരക്കഥ രൂപപ്പെടുത്തിയത്. എെ.എസ്.ആര്.ഒ ചാരക്കേസിന് മുന്‍പും ശേഷവുമുള്ള നമ്പി നാരായണന്റെ ജീവിതവും, 1970 കളില്‍ അദ്ദേഹം അവതരിപ്പിച്ച ലിക്വിഡ് ഫ്യുവല്‍ ടെക്നോളജിയെ […]