നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ മേജര്‍ രവി

കൊച്ചി: നമ്പി നാരായണന് പത്മ പുരസ്കാരം നല്‍കി ആദരിക്കുന്നതിനെ വിമര്‍ശിച്ച മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്തെത്തി. സെന്‍കുമാറിന്‍റെ പ്രസ്താവനകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലുള്ള പൊലീസുകാരാണ് നമ്പി നാരായണന്‍റെ ജീവിതം തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ‘നമ്പി നാരായണനെതിരെയുള്ള സെന്‍കുമാറിന്‍റെ പ്രസ്താവനകള്‍ പരിഹാസ്യമാണ്. അത് എന്നെ ഏറെ വേദനിപ്പിച്ചു. പത്മഭൂഷണ്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ആ തീരുമാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ല. മുന്‍ ഡി.ജി.പി ഇപ്പോള്‍ സമൂഹത്തിന് വേണ്ടിയല്ല സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് […]

ഐ.എസ്. ആര്‍.ഒ ചാരക്കേസ്; നിയമപോരാട്ടം നടത്തുമെന്ന് ഫൗസിയ ഹസന്‍

തിരുവനന്തപുരം: ഐ.എസ്. ആര്‍.ഒ ചാരക്കേസില്‍ നിയമ പോരാട്ടം നടത്തുമെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസന്‍. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നല്‍കുന്നു. കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ചാരക്കേസിന് പിന്നില്‍  പൊലീസ് ഉദ്യോഗസ്ഥനായ എസ്.വിജയനാണെന്നും ഫൗസിയ ഹസന്‍ പറഞ്ഞു. താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. രണ്ട് പേർക്കും കേരള സർക്കാർ നഷ്ടപരിഹാരം നൽകണം. ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസിൽ സുപ്രീംകോടതിയിൽ നിന്ന് […]

നമ്പി നാരായണന് നഷ്ടപരിഹാര തുക സര്‍ക്കാര്‍ കൈമാറി

ഐഎസ്ആര്‍ഓ ചാരക്കേസ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കാനുള്ള 50 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. നഷ്ടപരിഹാര തുക നമ്പി നാരായണന് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്ന സുപ്രീം കോടതി വിധി. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് നമ്പി നാരായണന് നഷ്ടപരിഹാരതുക വിതരണം ചെയ്ത ചടങ്ങ് Posted by Chief Minister's Office, […]

പൊരുതി നേടിയ നഷ്ടപരിഹാരം പ്രളയാനന്തര കേരളത്തിനു നല്‍കാനൊരുങ്ങി നമ്പി നാരായണന്‍

തിരുവനന്തപുരം: ചാരക്കേസില്‍ പ്രതിയാക്കി പോലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച അതു ലക്ഷം രൂപ സ്വീകരിക്കേണ്ടെന്ന് നമ്പി നാരായണന്‍ തീരുമാനിച്ചേക്കും. മഹാപ്രളയത്തിനു ശേഷം കേരളം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പലവഴിക്കു പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചതായാണ് സൂചന. എന്നാല്‍ തനിക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എന്ന നിലയില്‍ പണം സ്വീകരിക്കുകയും നാമമാത്ര തുക മാത്രം […]

നമ്പി നാരായണന് അഭിനന്ദനവുമായി ദിലീപ്

കൊച്ചി: ചാരക്കേസിലെ നിയമ യുദ്ധത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനവുമായി നടന്‍ ദിലീപ്. ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. “അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ നീതി തേടിയുള്ള പോരാട്ടത്തില്‍‌ അങ്ങ് മാര്‍ഗദീപമായി പ്രകാശിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. അഭിനന്ദനങ്ങൾ നമ്പി നാരായണൻസർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ്ഗ ദീപമായ്‌ പ്രകാശിക്കും. Posted by Dileep on Friday, September 14, 2018

വിധിയില്‍ സന്തോഷം, സിബിഐ അന്വേഷണമായിരുന്നു അഭികാമ്യം: നമ്പി നാരായണന്‍

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍. വിധി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരായിരുന്നവര്‍ക്കെതിരെ സിബിഐ അന്വേഷണം ആയിരുന്നു അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് പലപ്പോഴും നടന്നിട്ടുള്ള ജുഡീഷല്‍ അന്വേഷണങ്ങളുടെ ഭാവി എന്തായിരുന്നു എന്ന് അറിയാവുന്നതിനാലാണ് ഇത് സംബന്ധിച്ച്‌ തനിക്ക് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള അന്വേഷണ കമ്മീഷന്‍ ആര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ഇതിനുള്ള സമയപരിധി ആറു മാസത്തില്‍ കൂടാന്‍ പാടില്ല […]

നമ്പി നാരായണന്‍റെ ജീവിതം സിനിമയിലേക്ക്; നായകന്‍ മാധവന്‍

ചെന്നൈ: ​എെ.എസ്​.ആര്‍.ഒ ചാരക്കേസില്‍ അറസ്​റ്റ്​ ചെയ്യപ്പെടുകയും തുടര്‍ന്ന്​ കുറ്റ വിമുക്തനാക്കപ്പെടുകയും ചെയ്​ത ശാസ്​ത്രജ്ഞന്‍ നമ്പി നാരായണ​​​ന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്​. നമ്പി നാരായണ​​ന്‍റെ ആത്മകഥയായ ‘ഒാര്‍മയുടെ ഭ്രമണപഥങ്ങളി’ലിനെ ആസ്​പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുന്‍നിര താരമായ​ ആര്‍ മാധവനാണ്​ നമ്പി നാരായണനായി വേഷമിടുന്നത്. തമിഴ്​,ഹിന്ദി,ഇംഗ്ലീഷ്​ ഭാഷകളില്‍ പുറത്തിറക്കാനിരിക്കുന്ന ചിത്രത്തി​ന്‍റെ തിരക്കഥ തയാറാക്കുന്നത് ആനന്ദ്​ മഹാദേവാണ്​​. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് ആനന്ദ്​ തിരക്കഥ രൂപപ്പെടുത്തിയത്​. എെ.എസ്​.ആര്‍.ഒ ചാരക്കേസിന്​ മുന്‍പും ശേഷവുമുള്ള നമ്പി നാരായണ​​ന്‍റെ ജീവിതവും, 1970 കളില്‍ അദ്ദേഹം അവതരിപ്പിച്ച ലിക്വിഡ്​ ഫ്യുവല്‍ ടെക്​നോളജിയെ […]