സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല,​ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന് ഉറപ്പിച്ച്‌ ജേക്കബ് തോമസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പിച്ച്‌ ഡി.ജി.പി ജേക്കബ് തോമസ്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഡി.ജി.പിയായ അദ്ദേഹം സമര്‍പ്പിച്ച രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മത്സരിക്കാനില്ലെന്ന തീരുമാനത്തിലെത്തിയത്. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്‍റി- 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കാനിരുന്നത്. രാജി സമര്‍പ്പിച്ചിട്ടും സ‌ര്‍ക്കാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം. അതേസമയം,​ ചാലക്കുടി മണ്ഡലത്തില്‍ മറ്റാരെയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് കിഴക്കമ്പലം ട്വന്‍റി-20അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍, അതും ഡി.ജി.പി […]

ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

കൊച്ചി : ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് സൂചന. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി-20 മുന്നണിയുടെ കീഴിലാണ് ജേക്കബ് തോമസ് ജനവിധി തേടുക. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ജേക്കബ് തോമസ് ഉടന്‍ ഐഎപിഎസില്‍ നിന്നും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ജേക്കബ് തോമസ് ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. ഇടതു സര്‍ക്കാരും ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും തനിക്കെതിരെ നിലപാട് തുടരുകയാണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ചാലക്കുടിയില്‍ നിലവിലെ എംപി ഇന്നസെന്‍റാണ് സിപിഎം […]

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്ക് എതിരെയുളള വിമര്‍ശനമല്ലെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതി നടപടി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീംകോടതി പറഞ്ഞു. ഇതിനിടെ കോടതിയലക്ഷ്യ കേസില്‍ ഡി.ജി.പി ജേക്കബ് തോമസ് കോടതിയില്‍ ഹാജരാകുന്നതിന് ഹൈകോടതി സമയം നീട്ടി നല്‍കി. ജേക്കബ് തോമസ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി ഉത്തരവിട്ടു. നേരത്തെ, കേന്ദ്ര വിജിലന്‍സ് കമീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈകോടതി […]

ജേക്കബ് തോമസിന്‍റെ  ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സസ്പെന്‍ഷനില്‍ കഴിയുന്ന ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ  ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ തുടര്‍ നടപടികളാലോചിക്കുന്ന ഘട്ടത്തിലാണ് അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്‍റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു. 2010 ല്‍ […]

സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നത് കോടതിയലക്ഷ്യം; ജേക്കബ് തോമസിന് വീണ്ടും വിമര്‍ശനം

കൊച്ചി : പാറ്റൂര്‍ ഭൂമിക്കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അക്കാര്യം കോടതിയെ നേരിട്ടോ, സത്യാവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച്‌ സോഷ്യല്‍മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി അറിയിച്ചു. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട കണക്കുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്ക് വഴി വ്യക്തമാക്കിയിരുന്നു. പാറ്റൂര്‍ കേസില്‍ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് അഞ്ചാം പാഠം: സത്യത്തിന്‍റെ കണക്ക് എന്ന പേരില്‍ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൈപ്പിട്ട് മൂടിയ സത്യം 30 […]

 ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ്

തിരുവനന്തപുരം:മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ്. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ്  ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇദ്ദേഹത്തിനെതിരെ  വകുപ്പ് തല നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. അനുമതിയില്ലാതെ ആത്മകഥയെഴുതിയത് ചട്ടലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ കേസ് എടുക്കുന്നത് സംബന്ധിച്ച്‌ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.